Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​തി​ർ​ത്തി​ക​ൾ...

അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക്​ ഫി​നാ​ബ്ല​റും സാം​സ​ങ്​​പേ​യും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക്​ ഫി​നാ​ബ്ല​റും സാം​സ​ങ്​​പേ​യും കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt?????????? ???????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ആ​സ്​​ഥാ​ന​മാ​യി വ​ള​ർ​ന്ന്​ ല​ണ്ട​ൻ സ്​​റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​​െൻറ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച ആ​ഗോ​ള പേ​മ​െൻറ്​​സ്​ പ്ലാ​റ്റ്ഫോം ഫി​നാ​ബ്ല​റും സാം​സ​ങ് ഇ​ല​ക്ട്രോ​ണി​ക്സ് അ​മേ​രി​ക്ക​യും ചേ​ർ​ന്ന്​ സാം​സ​ങ്​ മൊ​ബൈ​ൽ വാ​ല​റ്റാ​യ സാം​സ​ങ്​​പേ​യി​ൽ അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള പ​ണ​മി​ട​പാ​ടി​ന്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യി​ലെ സാം​സ​ങ്​​പേ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്ത്യ, മെ​ക്സി​ക്കോ, ചൈ​ന, ഫി​ലി​പ്പീ​ൻ​സ്, ആ​ഫ്രി​ക്ക​ൻ നാ​ടു​ക​ൾ എ​ന്നി​ങ്ങ​നെ 47 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക്രോ​സ്ബോ​ർ​ഡ​ർ പേ​മ​െൻറ്​ ന​ട​ത്തു​വാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​വും.

അ​മേ​രി​ക്ക​യി​ൽ ഇ​താ​ദ്യ​മാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കാ​യ സാം​സ​ങ്​​പേ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ര​യും രാ​ജ്യാ​ന്ത​ര പേ​​മ​െൻറു​ക​ൾ സു​ര​ക്ഷി​ത​മാ​യി മൊ​ബൈ​ൽ വാ​ല​റ്റ്​ വ​ഴി അ​യ​ക്കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ സാം​സ​ങ്​​പേ​യു​ടെ മു​ൻ​കൂ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ്​ കാ​ർ​ഡ്​ വ​ഴി ഫി​നാ​ബ്ല​റി​​െൻറ ആ​ഗോ​ള ശൃം​ഖ​ല​യി​ലൂ​ടെ പ്ര​ധാ​ന​പ്പെ​ട്ട ഏ​തു ക​റ​ൻ​സി​യി​ലും 47 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പേ​മ​െൻറ്​ ചെ​യ്യാം.

ട്രി​ല്യ​ൺ ഡോ​ള​റി​​െൻറ ഗ്ലോ​ബ​ൽ ക്രോ​സ്ബോ​ർ​ഡ​ർ പേ​മ​െൻറ്​ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ വി​ഖ്യാ​ത​രാ​യ സാം​സ​ങ് ഇ​ല​ക്ട്രോ​ണി​ക്സും സാം​സ​ങ്​​പേ​യു​മാ​യി കൈ​കോ​ർ​ത്ത്, ഫി​നാ​ബ്ല​റി​​െൻറ സു​ദീ​ർ​ഘ പ​രി​ച​യ​വും സാ​ങ്കേ​തി​ക ഔ​ന്ന​ത്യ​വും ശൃം​ഖ​ലാ​ബ​ല​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 47 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സു​ഗ​മ​മാ​യി പ​ണം എ​ത്തി​ക്കാ​നു​ള്ള ഈ ​മു​ന്നേ​റ്റം ഒ​രു​പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്​ പ്ര​മോ​ദ്​ മ​ങ്ങാ​ട്ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspromoth
News Summary - promoth-uae-gulf news
Next Story