ലോകത്തെ ഏറ്റവും വലിയ ഏരിയൽ പ്രൊജക്ഷൻ സ്ക്രീൻ ദുബൈയിൽ
text_fieldsദുബൈ: ലോകത്തെ എറ്റവും വലിയ ഏരിയൽ പ്രൊജക്ഷൻ സ്ക്രീൻ ദുബൈക്ക് സ്വന്തം. സായിദ് വർഷാചരണത്തോടനുബന്ധിച്ച് വാസ്ൽ അസറ്റ് മാനേജ്മെൻറ് ഗ്രൂപ്പ് ആണ് ഇൗ സ്ക്രീൻ അവതരിപ്പിച്ചത്. 300 അടി വലിപ്പമുള്ള സ്ക്രീൻ ഹെലികോപ്റ്ററിൽ ഘടിപ്പിച്ച് ഉയർത്തി നിർത്തി് മറ്റൊരു ഹെലികോപ്റ്ററിൽ നിന്ന് ഇതിൽ വീഡിയോ പ്രദർശിപ്പിച്ചു. സായിദ് വർഷത്തെക്കുറിച്ചുള്ള ലഘു ചിരതമാണ് പ്രദർശിപ്പിച്ചത്. മുന്ന് കിലോമീറ്റർ അകലെ നിന്ന് ഇത് കാണാമായിരുന്നു. ദുബൈക്ക് മുകളിൽ 90 മിനിറ്റ് ഹെലികോപ്റ്ററുകൾ പറന്നു. ഇതോടെ ലോകത്തെ എറ്റവും വലിയ ഏരിയൽ പ്രൊജക്ഷൻ സ്ക്രീൻ എന്ന ഗിന്നസ് റിക്കാർഡ് ന്യൂയോർക്കിൽ സ്ഥാപിച്ച 250 അടി സ്ക്രീനിൽ നിന്ന് ദുബൈയിലെ 300 അടി സ്ക്രീനിന് ലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
