ചേതന ഗാനാശ്രമം പ്രോജക്ട് ഉദ്ഘാടനം
text_fieldsചേതന ഗാനാശ്രമം പ്രോജക്ട് ഉദ്ഘാടന ചടങ്ങ്
ദുബൈ: തൃശൂരിലെ നടത്തറയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ പ്രഥമ സംഗീത ആശ്രമമായ ചേതന ഗാനാശ്രമത്തിന്റെ പ്രോജക്ട് ഉദ്ഘാടനം ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമ നിർമാതാവും വ്യവസായിയുമായ സോഹൻ റോയ് നിർവഹിച്ചു.
മ്യൂസിക് മെഡിറ്റേഷനും മ്യൂസിക് തെറപ്പിയും വോയ്സ് തെറപ്പിയും സമ്മേളിപ്പിച്ച് ആരംഭിക്കാൻ പോകുന്ന ഗാനാശ്രമം സർവമത സംഗീത ആശ്രമമാണെന്നും അതുവഴി മനസ്സിന്റെ സമാധാനത്തിനും ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നൂതന സാധ്യതകൾ പൊതുസമൂഹത്തിന് പ്രദാനം ചെയ്യുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ഐസക് പാട്ടാണിപ്പറമ്പിൽ, നസീർ വെളിയിൽ, ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ. ഹസൻ എന്നിവർ മുഖ്യാതിഥികളായി.
ചേതന ഗാനാശ്രമം ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ ഗാനാശ്രമത്തിന്റെ പ്രോജക്ട് അവതരണം നടത്തി. ആർക്കിടെക്ട് ബിജിത് ഭാസ്കർ ആശ്രമത്തിന്റെ രൂപരേഖാവതരണം നടത്തി. ടി.വി. രമേഷ് സ്വാഗതവും ചാക്കോ ഊളകാടൻ നന്ദിയും പറഞ്ഞു. ഷിജോ ലോനപ്പനും സംഘവും പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.