Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രോ​ജ​ക്ട് കാ​ര്‍ഗോ...

പ്രോ​ജ​ക്ട് കാ​ര്‍ഗോ ലോ​ജി​സ്റ്റി​ക്സ്; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ഞ്ച്​ കോ​ടി​യു​ടെ നി​ക്ഷേ​പം

text_fields
bookmark_border
പ്രോ​ജ​ക്ട് കാ​ര്‍ഗോ ലോ​ജി​സ്റ്റി​ക്സ്;  റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ഞ്ച്​ കോ​ടി​യു​ടെ നി​ക്ഷേ​പം
cancel
camera_alt

പ്രോ​ജ​ക്ട് കാ​ര്‍ഗോ ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് റാ​സ​ല്‍ഖൈ​മ​യി​ല്‍ വി​പു​ല പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​ന്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ എ.​പി.​ടി ഗ്ലോ​ബ​ൽ, റാ​ക് പോ​ര്‍ട്ട്സ്​ പ്ര​തി​നി​ധി​ക​ൾ

റാ​സ​ല്‍ഖൈ​മ: പ്രോ​ജ​ക്ട് കാ​ര്‍ഗോ ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് റാ​സ​ല്‍ഖൈ​മ​യി​ല്‍ വി​പു​ല പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​ന്​ എ.​പി.​ടി ഗ്ലോ​ബ​ലും റാ​ക് പോ​ര്‍ട്ട്സും ധാ​ര​ണ​യി​ൽ. ധാ​ര​ണ പ്ര​കാ​രം മേ​ഖ​ല​യി​ലെ സു​സ്ഥി​ര വ​ള​ര്‍ച്ച​ക്ക് രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത റാ​ക് പോ​ര്‍ട്ട്സ് ഗ്രീ​ന്‍ ഫീ​ല്‍ഡ് തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​യാ​യ സ​ഖ​ര്‍ 2.0 പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ എ.​പി.​ടി ഗ്ലോ​ബ​ല്‍ ഏ​ക​ദേ​ശം അ​ഞ്ച്​ കോ​ടി ദി​ര്‍ഹം നി​ക്ഷേ​പി​ക്കും. റാ​ക് മാ​രി​ടൈം സി​റ്റി​യി​ല്‍ ഏ​ഴ് ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ പു​തി​യ സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തോ​ടെ 20 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലേ​ക്ക് ക​മ്പ​നി​യു​ടെ ആ​കെ വി​സ്തൃ​തി​യെ​ത്തും. ഓ​ഫ്ഷോ​ര്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍, ന​വീ​ക​ര​ണ ഊ​ര്‍ജം, ഷി​പ്പ് ബി​ല്‍ഡി​ങ്, ഓ​യി​ല്‍ ആ​ൻ​ഡ്​ ഗ്യാ​സ് നി​ര്‍മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പു​തി​യ വി​പു​ലീ​ക​ര​ണം വ​ഴി​യൊ​രു​ക്കും.

യൂ​റോ​പ്പ്, യു.​എ​സ്, ഫാ​ര്‍ ഈ​സ്റ്റ് ഏ​ഷ്യ​ന്‍ വി​പ​ണി​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി​ക​ള്‍. റാ​ക് മാ​രി​ടൈം സി​റ്റി സ്വ​ത​ന്ത്ര വ്യാ​പാ​ര മേ​ഖ​ല​യു​ടെ പ​രി​ധി​യി​ലു​ള്ള പു​തി​യ ഫാ​ബ്രി​ക്കേ​ഷ​ന്‍ സൗ​ക​ര്യം ആ​ഴ​ക്ക​ട​ല്‍ ബ​ര്‍ത്ത്, പ്ര​ത്യേ​ക ലോ​ജി​സ്റ്റി​ക്സ് ഇ​ട​നാ​ഴി​ക​ള്‍, ക്വേ​യ്സൈ​ഡ് അ​സം​ബ്ലി സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് മേ​ഖ​ല​യി​ലെ അ​പൂ​ര്‍വ​മാ​യ കാ​ര്യ​ക്ഷ​മ​താ നേ​ട്ട​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വ​ലി​പ്പ​മേ​റി​യ ഔ​ട്ട്​ ഓ​ഫ് ഗേ​ജ് ഘ​ട​ന​ക​ളു​ടെ വ​ന്‍ ക​യ​റ്റു​മ​തി​ക്ക് ഈ ​ഫാ​ക്ട​റി സ​ഹാ​യി​ക്കും.

സ​ഖ​ര്‍ 2.0വി​ന്‍റെ ഹെ​വി ലി​ഫ്റ്റ്, പ്രോ​ജ​ക്ട് കാ​ര്‍ഗോ ഇ​ക്കോ​സി​സ്റ്റ​വു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സ​ഖ​ര്‍ 2.0വി​ന്‍റെ 14 മീ​റ്റ​ര്‍ ഡ്രാ​ഫ്റ്റ് സൗ​ക​ര്യ​വും നാ​ല് കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ഏ​കേ​ദ​ശം 65 മി​ല്യ​ണ്‍ ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലു​ള്ള ഫ്രീ​സോ​ണ്‍ സൗ​ക​ര്യ​വും ഇ​തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. 500 മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡ് ഇ​ട​നാ​ഴി​ക​ള്‍ തു​റ​മു​ഖ​ത്തേ​ക്കു​ള്ള മി​ക​ച്ച ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കും. തു​റ​മു​ഖ​ത്തി​ന്‍റെ 500 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​സം​ബ്ലി പാ​ഡു​ക​ള്‍ മെ​ഗാ ഘ​ട​ന​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട അ​സം​ബ്ലി​ങ്ങും ക​യ​റ്റു​മ​തി​യും ഇ​ത് സു​ഗ​മ​മാ​ക്കും.

റാ​സ​ല്‍ഖൈ​മ​യെ പ്രോ​ജ​ക്ട് കാ​ര്‍ഗോ ലോ​ജി​സ്റ്റി​ക്സി​ലെ മു​ന്‍നി​ര കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് എ.​പി.​ടി ഗ്ളോ​ബ​ലു​മാ​യു​ള്ള ക​രാ​റെ​ന്ന് റാ​ക് പോ​ര്‍ട്ട്സ് സി.​ഇ.​ഒ റോ​യ് കു​മ്മി​ന്‍സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​ക​ദേ​ശം 35,000 മെ​ട്രി​ക് ട​ണ്‍ വ​രെ ഒ​റ്റ ഷി​പ്പ്മെ​ന്‍റാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും ലോ​കോ​ത്ത​ര ക​ണ​ക്ടി​വി​റ്റി​യും പ്ര​വ​ര്‍ത്ത​ന കാ​ര്യ​ക്ഷ​മ​ത​യും സ​ഖ​ര്‍ 2.0 എ.​പി.​ടി ഗ്ളോ​ബ​ലി​ന് ന​ല്‍കു​മെ​ന്നും കു​മ്മി​ന്‍സ് തു​ട​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Project Cargo Logistics; Investment of five crores in Ras Al Khaimah
Next Story