Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രഫഷനൽ ടീച്ചർ...

പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതി ഒന്നാം ഘട്ടത്തിന്​ തുടക്കം

text_fields
bookmark_border
പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതി ഒന്നാം ഘട്ടത്തിന്​ തുടക്കം
cancel

അബൂദബി: യു.എ.ഇയിൽ പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്​ ചൊവ്വാഴ്​ച തുടക്കമായി. സർക്കാർ ഹൈസ്​കൂളുകളിൽ അറബി, ഇംഗ്ലീഷ്​, ഗണിതം, ഭൗതികശാസ്​ത്രം, രസതന്ത്രം, ജീവശാസ്​ത്രം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ്​ ഒന്നാം ഘട്ടത്തിൽ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യേണ്ടത്​. 
പൊതു വിദ്യാലയങ്ങളിലെ 10, 11, 12 ഗ്രേഡുകളിൽ പഠിപ്പിക്കുന്ന 5076 അധ്യാപകരാണ്​ ഒന്നാം ഘട്ടത്തിൽ രജിസ്​ട്രേഷൻ പൂർത്തിയാക്കേണ്ടതെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അബൂദബിയിൽ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദിയാണ്​ പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ചത്​.
ഏഴ്​ എമിറേറ്റുകളിലായി ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ അധ്യാപകർ ഇതിൽ ഉൾപ്പെടും. രാജ്യത്തെ അധ്യാപക തൊഴിൽ മേഖല കൂടുതൽ വൈദഗ്​ധ്യവത്​കരിക്കുന്നതിന്​ വേണ്ടിയുള്ള കമ്മിറ്റി രൂപവത്​കരണത്തിന്​ മന്ത്രിസഭ ഉത്തരവിട്ട 2013 മുതൽ നടന്നുകൊണ്ടിരിക്കുന്ന സൈൻസിങ്​ സംവിധാന നടപടികളിലേക്ക്​ ആദ്യമായി പ്രവേശിക്കുന്ന അധ്യപകരാവുകയാണ്​ ഇവർ. വിദ്യഭ്യാസ മന്ത്രാലയത്തി​​​െൻറ പാഠ്യക്രമം പഠിപ്പിക്കുന്ന സ്വകാര്യ സ്​കൂളുകളിലെ അധ്യാപകരെ പദ്ധതിയിൽ പ​െങ്കടുപ്പിക്കുന്നതിനായി അവരിൽനിന്ന്​ മന്ത്രാലയം വിവരങ്ങൾ ശേഖരിച്ചുവരികയാണ്​. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പ​െങ്കടുക്കേണ്ട അധ്യാപകർക്ക്​ വ്യക്​തിഗത പ്ര​ൈഫലും തൊഴിൽ^വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അപ്​ലോഡ്​ ചെയ്യാനുള്ള മന്ത്രാലയത്തി​​​െൻറ വെബ്​സൈറ്റ്​ നിർദേശിച്ചുകൊണ്ടുള്ള ഇ^മെയിൽ ലഭിക്കും. രജിസ്​ട്രേഷൻ പൂർത്തിയായാൽ ആദ്യ രണ്ട്​ പരീക്ഷകൾ എഴുതേണ്ട സ്​ഥലവും സമയവും കാണിച്ചുകൊണ്ടുള്ള രണ്ടാമത്​ ഇ^മെയിൽ അയക്കും. ഇൗ രണ്ട്​ പരീക്ഷകളും വിജയിക്കുന്നവർക്ക്​ മാ​ത്രമേ ലൈസൻസ്​​ ലഭിക്കുകയുള്ളു.

പഠിപ്പിക്കുന്ന വിഷയത്തിൽ അധ്യാപകർക്കുള്ള അറിവ്​ വിലയിരുത്താനാണ് വൈദഗ്​ധ്യ പരിശോധനയായ ഒന്നാം പരീക്ഷ​. ഏപ്രിലിലായിരിക്കും ഇൗ പരീക്ഷകൾ നടക്കുക. സെപ്​റ്റംബറിൽ രണ്ടാം പരീക്ഷയുണ്ടാകും. തൊഴിൽമികവ്​ പരിശോധിക്കാനുള്ളതാണ്​ ഇത്​. പെരുമാറ്റ രീതി, തൊഴിൽ അറിവ്​, തൊഴിൽ പ്രയോഗം, തൊഴിൽ വളർച്ച എന്നീ നാല്​ അടിസ്​ഥാനങ്ങളെ കേന്ദ്രീകരിച്ച്​ അധ്യാപകരുടെ അധ്യാപന അറിവാണ്​ ഇൗ പരീക്ഷയിൽ പരിശോധിക്കുക. വിവിധ്യ പരീക്ഷകളുടെ സമയദൈർഘ്യം വ്യത്യസ്​തമായിരിക്കും. എന്നാൽ, ശരാശരി രണ്ടര മണിക്കൂറായിരിക്കും പരീക്ഷകളുടെ ദൈർഘ്യമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രഫഷനൽ ലൈസൻസിങ്​ ഡയറക്​ടർ റൗദ ആൽ മറാർ വ്യക്​തമാക്കി. 

അതി വൈദഗ്​ധ്യമുള്ള അധ്യാപകർ, പ്രിൻസിപ്പൽമാർ, ​ൈവസ്​ പ്രിൻസിപ്പൽമാർ, ​ക്ലസ്​റ്റർ മാനേജർമാർ എന്നിവരുടെ എണ്ണം വർധിപ്പിക്കുക, ഹൈസ്​കൂൾ ​ഗ്രാജ്വേഷൻ നിരക്ക്​ കൂട്ടുക, പ്രോഗ്രാം ഫോർ ഇൻറർനാഷനൽ സ്​റ്റുഡൻറ്​, ട്രൻഡ്​സ്​ ഇൻ ഇൻറർനാഷനൽ മാത്തമാറ്റിക്​സ്​ ആൻഡ്​ സയൻസ്​ സ്​റ്റഡി എന്നിവയിൽ മികച്ച പ്രകടനം കാഴ്​ചവെക്കുന്ന രാജ്യങ്ങളിൽ ഒന്നാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള യു.എ.ഇ വിഷൻ ^2021 ദേശീയ അജണ്ടയുടെ ഭാഗമായുള്ളതാണ്​ പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതി. 
2020 അവസാനത്തോടെ പൊതു വിദ്യാലയങ്ങളിലെയും സ്വകാര്യ വിദ്യാലയങ്ങളിലെയും എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയത്തി​​​െൻറ ലൈസൻസ്​ നിർബന്ധമാകുമെന്ന്​ പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല ആൽ മു​ൈഹരി വ്യക്​തമാക്കി. വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളിൽ അധ്യാപക ലൈസൻസ്​ സംവിധാനത്തി​ന്​ വലിയ സംഭാവനകൾ അർപ്പിക്കാൻ സാധിക്കും. അധ്യാപകരുടെ തൊഴിൽമികവ്​ ഉയർത്തുക, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ കാര്യക്ഷമത ഉയർത്തിക്കാണിക്കുക, ആധുനിക വിദ്യാഭ്യാസത്തിൽ അന്താരാഷ്​ട്ര നിലവാരം കൈവരിക്കുക, അധ്യാപകരുടെ വ്യത്യസ്​ത കഴിവുകൾ നിരീക്ഷിക്കുക തുടങ്ങിയവയും ഇൗ സംവിധാനത്തി​​​െൻറ ലക്ഷ്യങ്ങളാണെന്ന്​ ജമീല ആൽ മു​ൈഹരി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsprofessional teacher certification
News Summary - professional teacher certification-uae-gulf news
Next Story