മികച്ച ഡിസ്കൗണ്ടിൽ ലോകമെമ്പാടുമുള്ള ഉൽപന്നങ്ങളൊരുക്കി ലുലു
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും വിശുദ്ധ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന യു.എ.ഇ നിവാസികൾക്ക് ലോകമെമ്പാടുമുള്ള വിവിധതരം ഉൽപന്നങ്ങൾ പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കുന്ന പ്രമോഷനുമായി ലുലു. പ്രമോഷനിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോം നീഡ്, ഔട്ട്ഡോർ ഫർണിച്ചർ, ഫാഷൻ, ഗാഡ്ജെറ്റുകൾ തുടങ്ങി ലുലു ലേബലിലുള്ള ഉൽപന്നങ്ങളും ഒപ്പം മറ്റു വിഭാഗങ്ങളിലെ ഉൽപന്നങ്ങളും മികച്ച ഓഫറുകളിൽ യു.എ.ഇയിലെ സ്റ്റോറുകളിൽ മാർച്ച് 27 വരെ ലഭ്യമാണ്.
ഗ്രോസറി, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയുടെ ഷോപ്പിങ്ങിൽ വലിയ വർധന കണ്ടതിനെ തുടർന്നാണ് മുൻനിര നിർമാതാക്കളിൽനിന്ന് 2,300ലധികം ഉൽപന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. മികച്ച രീതിയിൽ പാക്ക് ചെയ്ത് ഫുഡ്, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാനാവും. ഗ്രോസറി ഉൽപന്നങ്ങളും ശുചിത്വ അവശ്യവസ്തുക്കളും ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നതിനാൽ ഈ പ്രമോഷനിലൂടെ ഏറ്റവും ചെലവ് കുറഞ്ഞ ഷോപ്പിങ് ഉറപ്പുവരുത്താനാകുമെന്നും ലുലു ഗ്രൂപ് ലേബൽ ഡിപ്പാർട്മെൻറ് ഡയറക്ടർ ഷമീം സൈനുലാബ്ദീൻ ചൂണ്ടിക്കാട്ടി.
ലുലു ഗ്രൂപ്പിന് സ്വന്തമായി ഫുഡ് സോഴ്സിങ് ഓഫിസുകളും നിർമാണ സംവിധാനങ്ങളും 22 രാജ്യങ്ങളിലായി പരന്നുകിടക്കുകയാണ്. ഇതു രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതോടൊപ്പം യു.എ.ഇയിലും ഗൾഫിലുടനീളവുമുള്ള ഹൈപ്പർ മാർക്കറ്റുകളിലും മികച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

