പ്രൊ കേരള ലീഗ്: ഇന്ന് 16 മൽസരങ്ങൾ, ഫൈനൽ നാളെ
text_fieldsദുബൈ: ഇൻഡോർ ക്രിക്കറ്റിെൻറ ആവേശവുമായി നടക്കുന്ന പ്രൊ കേരള ലീഗിൽ ഇന്ന് 16 മൽസരങ്ങൾ നടക്കും. കേരളത്തിലെ മുഴുവൻ ജില്ലകളെയും പ്രതിനിധീകരിച്ച് 14 ടീമുകളാണ് മൽസരത്തിൽ പെങ്കടുക്കുന്നത്. ഇവർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അൽ ഖൂസ് യുണൈറ്റഡ് പ്രോ സ്പോർട്സിലെ മൂന്ന് കോർട്ടുകളിൽ മൽസരിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് തുടങ്ങുന്ന മൽസരം രാത്രി ഒമ്പത് വരെ നീളും. ശനിയാഴ്ചയാണ് ഫൈനൽ മൽസരങ്ങൾ. രണ്ടും മൂന്നും നമ്പർ കോർട്ടുകളിൽ ഒരേസമയം നടക്കുന്ന ക്വാർട്ടർഫൈനലുകൾ വൈകിട്ട് ആറിന് ആരംഭിക്കും. ഇതിൽ വിജയിക്കുന്നവർ എട്ട് മണിക്ക് സെമി ഫൈനലിൽ മാറ്റുരക്കും. രാത്രി 8.45 ന് വനിതകളുടെ ഫൈനൽ മൽസരവും 9.15 ന് പുരുഷൻമാരുടെ ഫൈനലും നടക്കും. എട്ട് ഒാവർ വീതമാണ് മൽസരം. യു.എ.ഇയിലെ പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഒാരോ ടീമിലെയും അംഗങ്ങൾ. സെലക്ഷൻ ട്രയൽസിൽ കഴിവ് തെളിയിച്ച 1000 പേരിൽ നിന്ന് 168 പേരെ വിവിധ ടീമുടമകൾ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. ഒാരോ ടീമിലും 12 പേരാണുള്ളത്.
വയനാട് ബ്ലേസേഴ്സ്, ലിംസ് കഫേ കണ്ണൂർ ടസ്ക്കർ, ഡാന്യുബ് കോഴിക്കോട് വാറിയേഴ്സ്, സെൻറിന കൊച്ചി യുണൈറ്റഡ്, യു.എ.ഇ. എക്സ്ചേഞ്ച് ട്രിവാൻഡ്രം ബഷേഴ്സ്, എ.വി. പ്രോ പത്തനംതിട്ട സ്റ്റാർസ്, പാലക്കാട് മസ്ക്കറ്റേഴ്സ്, ഫിലി കാസർഗോഡ് ബ്ലാസ്റ്റേഴ്സ്, മൈക്രോ എക്സൽ തൃശൂർ തണ്ടേഴ്സ്, ക്രിക്ബ്രോ ഇടുക്കി ട്രക്കേഴ്സ്, ഹൗസ് ഒാഫ് പർമാർ മലപ്പുറം നൈറ്റ്സ്, കലന്തൂർ ഗ്രൂപ്പ് കോട്ടയം കമാൻഡോസ്, എഫ്.എ.ബി 12 കൊല്ലം സ്ട്രൈക്കേഴ്സ്, ഫൊകോ ആലപ്പുഴ ഹരിക്കേൻ എന്നീ ടീമുകളാണ് മൽസരിക്കുന്നത്. ടീമുകളുടെ ലേലം കഴിഞ്ഞ ഏഴാം തീയതി നടന്നിരുന്നു. മിഡിൽ ഇൗസ്റ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഇൗസ്റ്റിെൻറ ഉടമസ്ഥതയിലുള്ളതാണ് വയനാട് ബ്ലേസേഴ്സ്. ബിയോണ്ട് ബ്ലാക് ഇവൻറ്സ് ആൻറ് ആക്ടിവേഷൻസ് സംഘടിപ്പിക്കുന്ന മൽസരം ലെനോവയും മിലാനോയുമാണ് സ്പോൺസർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
