പ്രൊ കേരള ലീഗ് ക്രിക്കറ്റ്: ടീം ലേലം 30ന്
text_fieldsദുബൈ: ഒക്ടോബർ അവസാനം ദുബൈയിൽ നടക്കുന്ന പ്രൊ കേരള ലീഗ് (പി.കെ.എൽ) ക്രിക്കറ്റ് ടൂർണമെൻറിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുത്തു. 15ന് ദുബൈ അൽഖൂസിലെ യൂനൈറ്റഡ് പ്രൊ സ്േപാർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒാപ്പൺ ട്രയൗട്ട്സ് 1200 ലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. 800 ലേറെ പേർ സെലക്ഷൻ ട്രയൽസിനെത്തി. ഇവരിൽ നിന്ന് 14 ജില്ലാ ടീമുകളിൽ കളിക്കാനുള്ള 168 പേരെയാണ് തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ടവരെ ഇ മെയിൽ വഴി നേരിട്ടറിയിക്കും. സെപ്റ്റംബർ 30ന് നടക്കുന്ന ലേലത്തിൽ ഇവർ പെങ്കടുക്കും. ഇവരുടെ ടീമുകൾ നിശ്ചയിക്കാനാണ് െഎ.പി.എൽ മാതൃകയിൽ ലേലം നടക്കുക. പോയൻറ് അടിസ്ഥാനത്തിലായിരിക്കും ലേലം. തുടർന്ന് ഇവർക്ക് രണ്ടാഴ്ചയോളം പരിശീലനം നൽകും.
രണ്ടു ഘട്ടമായായിരുന്നു തെരഞ്ഞെടുപ്പ്. ട്രയൗട്ട്സിനെത്തിയ കളിക്കാരുടെയെല്ലാം ബാറ്റിങ്, ബൗളിങ് കഴിവ് നെറ്റ്സിൽ ആദ്യം പരിശോധിച്ചു. ഇതിൽ മികവ് കാട്ടിയവരെ ടീമാക്കി മത്സരിപ്പിക്കലായിരുന്നു രണ്ടാം ഘട്ടം.
കാസർകോട് ബ്ലാസ്റ്റേഴ്സ്, കണ്ണൂർ ടസ്കേഴ്സ്, പാലക്കാട് മസ്ക്കറ്റീർസ്, വയനാട് ബ്ലേസേഴ്സ്, തൃശൂർ തണ്ടേഴ്സ്, കോഴിക്കോട് വാരിയേഴ്സ്, കൊച്ചി യൂനൈറ്റഡ്, തിരുവനന്തപുരം ബാഷേഴസ്, പത്തനം തിട്ട സ്റ്റാർസ്, ആലപ്പുഴ ഹരിക്കെയിൻസ്, കൊല്ലം സ്ട്രൈക്കേഴ്സ്, ഇടുക്കി ട്രക്കേഴ്സ്, കോട്ടയം കമാൻഡോസ്, മലപ്പുറം നൈറ്റ്സ് എന്നീ ടീമുകളാണ് രണ്ടു വാരാന്ത്യങ്ങളിലായി നാലു ദിവസം നടക്കുന്ന ടൂർണമെൻറിൽ അണിനിരക്കുകയെന്ന് സംഘാടകരായ ബിയോണ്ട് ബ്ലാക്ക് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 20,21,27,28 തീയതികളിലായിരിക്കും മത്സരം. പ്രവേശനം സൗജന്യം.ഗൾഫ് മാധ്യമം, ഹിറ്റ് എഫ്.എം, എൻ.ടി.വി എന്നിവയാണ് ടൂർണമെൻറിെൻറ മാധ്യമ പങ്കാളികൾ.