പി.ആർ.ഒമാർ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsറാശിദിയ്യ പാർക്കിൽ നടന്ന സംഗമത്തിൽ പങ്കെടുത്ത പി.ആർ.ഒമാർ
ദുബൈ: യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുന്ന പബ്ലിക് റിലേഷൻ ഓഫിസർമാർ പുതിയ അസോസിയേഷന് രൂപം നൽകി.
ദുബൈ റാശിദിയ്യ പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന പി.ആർ.ഒമാരുടെ സംഗമത്തിലാണ് ‘അജിലിറ്റി പി.ആർ.ഒ’ എന്ന പേരിൽ അസോസിയേഷൻ രൂപവത്കരിച്ചത്. കൂട്ടായ്മ രൂപവത്കരിക്കുന്നതിനായി മൂന്നുവർഷമായി സജീവ ചർച്ചകൾ നടത്തിവരുന്ന വാട്സ്ആപ് ഗ്രൂപ് മെംബർമാരായ പി.ആർ.ഒമാരാണ് സംഗമത്തിൽ സംബന്ധിച്ചത്. അസോസിയേഷൻ ഭാരവാഹികളായി ഉനൈസ് സഖാഫി നരിക്കോട് (ചെയർമാൻ), ഇബ്റാഹിം കുട്ടി ബീച്ചാരകടവ് (ജന. കൺവീനർ), റാഫത്ത് മാഹി (ഫിനാ. കൺവീനർ), അബുല്ല ഉദുമ, അബ്ദുൽ റസാഖ് കെ.പി. കണ്ണൂർ (വൈ. ചെയർമാൻമാർ), ഷരീഫ് സൈനി കാസർകോട്, സിറാജ് കടന്നപ്പള്ളി (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. സംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികളും മോട്ടിവേഷൻ ക്ലാസും സമ്മാനദാനവും നടന്നു.

