മുഹമ്മദ് ബിൻ സായിദിന് ‘ഒാർഡർ ഒാഫ് ഹുസൈൻ ഇബ്ൻ അലി’ സമ്മാനിച്ചു
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമൻ ഒാർഡർ ഒാഫ് ഹുസൈൻ ഇബ്ൻ അലി സമ്മാനിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണത്തെയും ബന്ധത്തെയും പിന്തുണക്കുന്നതിൽ ശൈഖ് മുഹമ്മദ് വഹിച്ച പങ്കിനുള്ള കൃതജ്ഞതയായാണ് ഒാർഡർ നൽകി ആദരിച്ചത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ അൽ ഹുസൈനിയ കൊട്ടരത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ ബഹുമതി സമർപ്പിച്ചു. ഒൗദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായാണ് ശൈഖ് മുഹമ്മദ് ജോർദാനിലെത്തിയത്.
പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നേതൃത്വത്തിലുള്ള യു.എ.ഇയും ജോർദാനും തമ്മിലുള്ള ശക്തമായ സൗഹൃദ^ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് അബ്ദുല്ല രാജാവ് ഉൗന്നിപ്പറഞ്ഞു. ഇൗ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ശൈഖ് മുഹമ്മദ് വഹിച്ച മഹത്തായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് അടിത്തറയിട്ടത് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും കിങ് ഹുസൈൻ ബിൻ തലാലും ആയിരുന്നുവെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു. ഇൗ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും അബ്ദുല്ല രണ്ടാമൻ രാജാവും ശ്രദ്ധ പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു.