കമോൺ കേരള ടിക്കറ്റിന് സമ്മാനം; ഋഷികേശും ജുനൈഹയും വിജയി
text_fieldsഋഷികേശ്, ജുനൈഹ ഉസ്മാൻ
ദുബൈ: കമോൺ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടിക്കറ്റ് സമ്മാനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ വിജയികളായി ഋഷികേശും ജുനൈഹ ഉസ്മാനും. ഒന്നാം സമ്മാനമായ സ്മാർട്ട് ട്രാവൽ സ്പോൺസർ ചെയ്യുന്ന 1000 ദിർഹമിന്റെ എയർ ടിക്കറ്റ് വൗച്ചർ ഷാർജ അൽ തവൂനിൽ താമസിക്കുന്ന ഋഷികേശ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ ഒരുവർഷത്തെ ‘ഗൾഫ് മാധ്യമം’ പത്രം അൽഐനിലെ ജുനൈഹയും സ്വന്തമാക്കി. ഓരോ രണ്ടു ദിവസങ്ങളിലും നറുക്കെടുപ്പുണ്ടാകും.
കമോൺ കേരള ടിക്കറ്റെടുക്കുന്നവരിൽനിന്ന് നറുക്കിട്ട് തിരഞ്ഞെടുത്താണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് അടുത്ത നറുക്കെടുപ്പ്. ഷോപ്പുകളിൽനിന്നോ ഓൺലൈൻ വഴിയോ ( https://bit.ly/COKTICKETS ) കമോൺ കേരള ടിക്കറ്റെടുത്ത് സമ്മാനം സ്വന്തമാക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

