ലേഖന മത്സരവിജയികൾക്ക് സമ്മാനവിതരണം നാളെ
text_fieldsദുബൈ: കാഫ് ദുബൈ സംഘടിപ്പിക്കുന്ന എന്റെ പ്രവാസം എന്റെ ജീവിതം എന്ന അനുഭവം പങ്കുവെക്കുന്ന പരിപാടിയും ഇതേ വിഷയത്തിൽ നടന്ന മത്സര വിജയികൾക്കുള്ള പുരസ്കാര സമർപ്പണവും ഞായറാഴ്ച അഞ്ചുമണിക്ക് കെ.എം.സി.സി ഹാളിൽ (അബു ഹെയിൽ മെട്രോ സ്റ്റേഷന് സമീപം) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി എഴുത്തുകാരി ഇന്ദുലേഖ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന അനുഭവം പങ്കു വെക്കുന്ന പരിപാടിയിൽ സന്ധ്യ രഘുകുമാർ, ലത ലളിത, ശ്രേയ സേതുപിള്ള എന്നിവർ സംസാരിക്കും.
പുരസ്കാര സമർപ്പണത്തിൽ വിജയികളായ റസീന ഹൈദർ, ലേഖ ജസ്റ്റിൻ, ദീപ പ്രമോദ്, സന്ധ്യ രഘുകുമാർ, ജെനി പോൾ, അൻതാര ജീവ് എന്നിവർക്ക് ചടങ്ങിൽ പാരിതോഷികങ്ങളും സമ്മാനിക്കും.

