പ്രിയൻ മടങ്ങി; പ്രിയപ്പെട്ടവർക്കരികിലെത്തും മുൻപേ
text_fieldsദുബൈ: ഏതാനും ദിവസം മുൻപ് ഗൾഫ് മാധ്യമം ഒരു വാർത്ത നൽകിയിരുന്നു. ശരീരം തളർന്ന് കഴിയുന്ന പാലക്കാട് സ്വദേശി പ്രിയനെ നാട്ടിലെത്തിക്കുന്നതിന് കൂടെ യാത്ര ചെയ്യാൻ ഒരു ഡോക്ടറെയും നഴ്സിെനയും ആവശ്യമുണ്ടെന്നറിയിച്ച്.
ഒരു ചാർേട്ടഡ് വിമാനത്തിൽ ഇദ്ദേഹത്തെ കൊണ്ടുപോകുന്നതിനാവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തിവെച്ചിരുന്നു സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. സേവന സന്നദ്ധനായ ഒരു ഡോക്ടറും മുന്നോട്ടു വന്നു. എന്നാൽ, പ്രിയപ്പെട്ടവർക്കരികിൽ എത്താൻ കാത്തു നിൽക്കാതെ പ്രിയൻ ഇൗ ലോകം വിട്ടുപോയിരിക്കുന്നു.
ദുബൈ അൽനവ്റാസ് എക്സ്പ്രസ് ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ട്രക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രിയൻ പാട്ടത്തിൽ (44) പാലക്കാട് തലക്കശ്ശേരി രാമചന്ദ്രെൻറയും ലക്ഷ്മി ദേവിയുടെയും മകനാണ്. ഭാര്യ: ശ്രീലത.
വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്കയക്കുമെന്ന് നസീർ വാടാനപ്പള്ളി അറിയിച്ചു.
