പ്രിയദർശനി പബ്ലിക്കേഷൻ ഫുജൈറ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം
text_fieldsപ്രിയദർശനി പബ്ലിക്കേഷൻ ഫുജൈറ ചാപ്റ്ററിന്‍റെ പ്രവർത്തന ഉദ്ഘാടനം സഞ്ജു പിള്ള നിർവഹിക്കുന്നു
ഫുജൈറ: പ്രിയദർശനി പബ്ലിക്കേഷൻ ഫുജൈറ ചാപ്റ്ററിന്‍റെ പ്രവർത്തന ഉദ്ഘാടനം പ്രിയദർശിനി ജി.സി.സി കോഡിനേറ്റർ സഞ്ജു പിള്ള നിർവഹിച്ചു. ഫുജൈറ പ്രിയദർശിനി പബ്ലിക്കേഷൻ കോഓഡിനേറ്റർ ബിനോയ് മീനടം അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യവും ദേശീയതയും’ എന്ന വിഷയത്തെ ആസ്പദമാക്കി ജിനിഷ് വർഗീസ് പ്രബന്ധം അവതരിപ്പിച്ചു. ലിജോമോൻ ജോർജ്, ഫിലിപ്പ് മാത്യു, ഷജിൽ വടക്കേക്കണ്ടി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ ഓണ സന്ദേശം നൽകി. ഫുജൈറ ഇൻകാസ് പ്രസിഡന്‍റ് ജോജു മാത്യു, യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറിമാരായ പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി എന്നിവർ സംസാരിച്ചു. ബൈജു തോപ്പിൽ സ്വാഗതവും സുരേഷ് പണിക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

