പ്രിയദർശിനിക്ക് വിന്റർ ക്യാമ്പിൽ വിരുന്നൊരുക്കി സി.ഡി.എ
text_fieldsസി.ഡി.എ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം
ദുബൈ: കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) ഒരുക്കിയ വിന്റർ ക്യാമ്പിൽ ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം പങ്കെടുത്തു. പ്രിയദർശിനി കുടുംബാംഗങ്ങളും കുട്ടികളും മറ്റു ക്ഷണിക്കപ്പെട്ടവരും ക്യാമ്പിൽ പങ്കെടുത്തു. സി.ഡി.എ പ്രതിനിധി അഹമ്മദ് മുഹമ്മദ് അൽ റീമേയ്ത്തിയുടെ നേതൃത്വത്തിൽ യു.എ.ഇയുടെ പൈതൃക-പാരമ്പര്യ സംസ്കാരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള വിഡിയോ പ്രദർശനവും പഠന ക്ലാസും നടന്നു. പ്രസിഡന്റ് ബാബു പീതാംബരൻ, ജനറൽ സെക്രട്ടറി മധു നായർ, ടീം ലീഡർ പവിത്രൻ എന്നിവർ മേൽനോട്ടം വഹിച്ചു. ടൈറ്റസ് പുല്ലൂരാൻ, ബി.എ. നാസർ, സുനിൽ നമ്പ്യാർ, ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ഖാലിദ് തൊയക്കാവ് തുടങ്ങിയവർ മുഖ്യാതിഥികളായി. അനീസ്, പ്രമോദ്, സി. മോഹൻദാസ്, ശ്രീജിത്ത്, ഹാരിസ്, ഷഫീഖ്, ഫഹദ്, ബിനീഷ്, താഹിർ കൂടാതെ വനിത ഭാരവാഹികളായ ഫാത്തിമ അനീസ്, സിമിത ഫഹദ്, രമ്യ ബിനീഷ് എന്നിവർ നേതൃത്വം നൽകി. സി.ഡി.എ പ്രതിനിധികൾ ഒരുക്കിയ രാത്രിഭക്ഷണവും പരമ്പരാഗത പഴവർഗങ്ങളുടെ സമ്മാനങ്ങളും അംഗങ്ങൾക്ക് നൽകി.

