Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ബസ് പാതകൾ' ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് 400 ദിർഹം പിഴ
text_fieldsbookmark_border
അബൂദബി നഗരവീഥികളിൽ പ്രത്യേകം അടയാളപ്പെടുത്തിയ ബസ് പാത
അബൂദബി: തലസ്ഥാന നഗരിയിലെ റോഡുകളിൽ ബസ് പാതകൾ മറ്റു വാഹനങ്ങൾ ഉപയോഗിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്. നഗരപാതകളിൽ ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം സ്മാർട്ട് നിരീക്ഷണം ശക്തമാക്കി. പൊതുഗതാഗത ബസുകൾക്കുമാത്രമായി റിസർവ് ചെയ്തിരിക്കുന്ന പാതകൾ സ്വകാര്യ വാഹന ഡ്രൈവർമാർ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.
ഫെഡറൽ ട്രാഫിക് ആൻഡ് പട്രോളിങ് നിയമത്തിലെ ആർട്ടിക്കിൾ 93 അനുസരിച്ചുള്ള ചട്ടം പാലിക്കാത്തവർക്കെതിരെയാണ് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തുക. ടാക്സികൾക്കും ബസുകൾക്കുമായി റിസർവ് ചെയ്തിരിക്കുന്ന സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്കു ചെയ്യുന്നതും നിയമലംഘനമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

