Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ മേഖലയുടെ...

സ്വകാര്യ മേഖലയുടെ പ്രവർത്തനം പൂർണതോതിൽ- തൊഴിൽ മന്ത്രാലയം

text_fields
bookmark_border
സ്വകാര്യ മേഖലയുടെ പ്രവർത്തനം പൂർണതോതിൽ- തൊഴിൽ മന്ത്രാലയം
cancel

ദുബൈ: ആഗോള, ​പ്രാദേശിക സംഭവവികാസങ്ങൾക്കിടയിലും രാജ്യത്തെ തൊഴിൽ മേഖലയുടെ പ്രവർത്തനം കാര്യക്ഷമമായും സ്ഥിരതയോടെയും മുന്നോട്ടു പോകുന്നതായി മാനവ വിഭവശേഷി, സ്വദേശിവത്​കരണ മന്ത്രാലയം വ്യക്​തമാക്കി. സാമ്പത്തിക മേഖലകളിലുടനീളമുള്ള കമ്പനികൾ പൂർണശേഷിയോടെയും തടസ്സമില്ലാത്ത രീതിയിലുമാണ്​ പ്രവർത്തിക്കുന്നത്​. ഏത്​ വെല്ലുവിളികളേയും മാറുന്ന സാഹചര്യങ്ങളേയും പൊരുത്തപ്പെടാനുള്ള കഴിവും പ്രതിരോധ ശേഷിയും യു.എ.ഇയിലെ ബിസിനസ്​ അന്തരീക്ഷത്തിനുണ്ടെന്ന്​ വീണ്ടും തെളിയിക്കപ്പെടുകയാണ്​.

നാല്​ ഉറച്ച സ്തംഭങ്ങളിലാണ്​ ഈ പ്രകടനങ്ങളുടെ കരുത്ത്​. തടസ്സമില്ലാതെ സേവനങ്ങൾ തുടരുമെന്ന്​ ഉറപ്പവരുത്തുന്ന സമഗ്രവും സുഗവുമായ തൊഴിൽ അന്തരീക്ഷം, പ്രധാന മേഖലകളുടെ പ്രവർത്തന വേഗത ബുദ്ധിപരമായും കാര്യക്ഷമമായും നിലനിർത്താൻ സഹായിക്കുന്ന നൂതനമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ വിപണിയുടെ പ്രവർത്തനങ്ങളെ കൃത്യതയോടെയും കാര്യക്ഷമമായും കൊണ്ടുപോകാനുള്ള സന്നദ്ധത, സുതാര്യത, വെളിപ്പെടുത്തൽ എന്നിവയോടുള്ള പ്രതിബദ്ധതയിലൂടെ തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന സുസ്ഥിരമായ ആത്​മവിശ്വാസം എന്നിവയാണിതെന്ന്​ മന്ത്രാലയം വിശദീകരിച്ചു​.

അതേസമയം, നിലവിലെ സാഹചര്യത്തിൽ കഴിവതും തൊഴിലാളികൾക്ക്​ വിദൂര ജോലി നടപ്പിലാക്കണമെന്ന്​ സ്വകാര്യ മേഖലയോട്​ മന്ത്രാലയം അഭ്യർഥിച്ചു. അതോടൊപ്പം തുറസ്സായ സ്ഥലങ്ങളിലുള്ള തൊഴിലാളികളുടെ സാന്നിധ്യം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. രാജ്യത്ത്​ നടപ്പിലാക്കിയ ജോലി സംരക്ഷണ സംവിധാനത്തിൽ ഇതുവരെ 99 ശതമാനം തൊഴിലാളികളും രജിസ്​റ്റർ ചെയ്തു കഴിഞ്ഞു.

എംപ്ലോയ്​മെന്‍റ്​ ബെനിഫിറ്റ്​സ്​ ഇൻഷൂറൻസ്​ പ്രോഗ്രാമിലും ഇതേ ശതമാനം തൊഴിലാളികൾ അംഗമായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ 38,000ത്തിലധികം തൊഴിലാളികൾക്ക്​ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ശരാരശി നഷ്ടപരിഹാരത്തുക ഏതാണ്ട്​ 9,000 ദിർഹമാണ്​.

ഇതനുസരിച്ച്​ കഴിഞ്ഞ വർഷം അവസാനത്തോടെ 300 ദശലക്ഷം ദർഹമാണ്​ വിതരണം ചെയ്തതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Private sector operating at full capacity - Ministry of Labor
Next Story