തടവുകാര്‍ക്ക് ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ്ങിൽ പരിശീലനം
text_fieldsറാക് ജയിലിലെ തടവുകാര്‍ക്ക് നടപ്പാക്കിയ ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സാക്ഷ്യപത്ര വിതരണ ചടങ്ങ്
റാസല്‍ഖൈമ: തടവുകാര്‍ക്ക് ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ് കോഴ്സ് ഒരുക്കി റാക് ജയില്‍ വകുപ്പ്. ശൈഖ് സഊദ് ഫൗണ്ടേഷന്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്‍റെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. തടവുകാരെ തൊഴില്‍ വിപണിക്കായി സജ്ജരാക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കോഴ്സിന്‍റെ സാക്ഷ്യപത്ര വിതരണ ചടങ്ങില്‍ റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ദിയാബ് അലി അല്‍ഹര്‍ഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമദ് ഖാലിദ് അല്‍ മതാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാജ്യക്കാരായ തടവുകാര്‍ കോഴ്സില്‍ പങ്കെടുത്തു. ഉൽപന്ന രൂപകൽപന രംഗത്തെ മികച്ച ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെയും രീതികളെയും കുറിച്ച് തടവുകാര്‍ പരിശീലനം നേടി.
ശിക്ഷാ കാലയളവ് കഴിയുന്നതോടെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രാപ്തമാക്കുന്ന ഫലപ്രദമായ പരിശീലന രീതികളാണ് കോഴ്സിലൂടെ നല്‍കുന്നത്. തടവുകാരുടെ അറിവ് മനസ്സിലാക്കി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിലാണ് കോഴ്സ് ഊന്നല്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

