Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ട​വു​കാ​രു​ടെ...

ത​ട​വു​കാ​രു​ടെ ഇ-​ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു

text_fields
bookmark_border
ത​ട​വു​കാ​രു​ടെ ഇ-​ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​ർ​ക്കു​വേ​ണ്ടി ദു​ബൈ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച ഇ-​ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു. പ്ലേ ​സ്​​റ്റേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗെ​യിം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. പൊ​ലീ​സി​ന്‍റെ പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ത​ട​വു​കാ​ർ​ക്ക്​ വി​നോ​ദാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി ന​ല്ല കാ​ഴ്ച​പ്പാ​ട്​ രൂ​പ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ ഒ​രു​ക്കി​യ​ത്.

പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി. ​മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫാ​ർ നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​കെ 165 ത​ട​വു​കാ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക്​ കാ​ഷ്​ അ​വാ​ർ​ഡും മെ​ഡ​ലു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി. ത​ട​വു​കാ​ർ​ക്ക്​ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ജ​യി​ൽ വ​കു​പ്പ്​ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്​ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും ഉ​ന്മേ​ഷ​ത്തി​നും സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും ബ്രി. ​ജ​ൽ​ഫാ​ൻ പ​റ​ഞ്ഞു. മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കു​കൊ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prisonersu.a.ee-football tournament
News Summary - Prisoners' e-football tournament
Next Story