ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം -നജീബ് കാന്തപുരം എം.എൽ.എ
text_fieldsഅബൂദബി: പ്രവാസികൾ സമ്പാദ്യശീലം വളർത്തുന്നതിനോടൊപ്പം മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലും മുൻഗണന കൊടുക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. പ്രവാസികൾക്കായി നടത്തിയ ബോധവത്കരണ പ്രവാസി കെയർ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് ലഭ്യമാകേണ്ട സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കെയർ വെബിനാർ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് കെ.എസ്. നഹാസ് അധ്യക്ഷത വഹിച്ചു. നിർമൽ തോമസ് പ്രവാസികൾക്കായി നടത്തിയ സെഷനിൽ നോർക്ക ഐഡി കാർഡ്, ക്ഷേമനിധി പെൻഷൻ പദ്ധതി, പ്രവാസി ഹെൽത്ത് ഇൻഷുറൻസ്, സാമ്പത്തിക സമ്പാദ്യ ശീലങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശദീകരണം നൽകി. പഞ്ചായത്ത് ജന സെക്രട്ടറി മുനീർ ഈസ സ്വാഗതം പറഞ്ഞു.
അജ്മാൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റും കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ സലാം വലപ്പാട്ട്, അബൂദബി കെ.എം.സി.സി തൃശൂർ ജില്ല ജന. സെക്രട്ടറി പി.വി. ജലാൽ, വൈസ് പ്രസിഡന്റ് പി.വി. നസീർ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ, ജന. സെക്രട്ടറി വി. കബീർ എന്നിവർ ആശംസ നേർന്നു. പഞ്ചായത്ത് ട്രഷറർ സി.ബി. നാസർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

