പ്രധാനമന്ത്രി വ്യവസായ നായകരെ കണ്ടു
text_fieldsദുബൈ: രണ്ടു ദിവസത്തെ യു.എ.ഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജി.സി.സി രാജ്യങ്ങളിലെ വ്യവസായ നായകരുമായി കൂടിക്കാഴ്ച നടത്തി. നവ ഇന്ത്യയുടെ സവിശേഷതകൾ വിവരിച്ച മോദി രാജ്യത്ത് വ്യവസായങ്ങൾ നടത്തുന്നതിന് ആവിഷ്കരിച്ച സുഗമമായ രീതികളെക്കുറിച്ചും വിവരങ്ങൾ പങ്കുവെച്ചു.
ഇന്ത്യ വിശിഷ്ട രാജ്യമായ ദുബൈ ലോക സർക്കാർ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ സാമ്പത്തിക സാധ്യതകളും മൂന്നര വർഷമായി ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിൽ രൂപപ്പെട്ട വികസനവും ചർച്ച ചെയ്തു. തുറമുഖം, വ്യവസായ ഇടനാഴി, വിമാനത്താവളം, ഭക്ഷ്യ സംസ്കരണം, റീെട്ടയിൽ തുടങ്ങിയ മേഖലകളിൽ 10 ബില്യൺ ഡോളറിെൻറ നിക്ഷേപങ്ങൾ കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു.
യു.എ.ഇ ഇക്കണോമി മന്ത്രി സുൽതാൻ അൽ മൻസൂരി, ഡി.പി. വേൾഡ് ചെയർമാൻ സുൽത്താൻ ബിൻ സുലായിം, വാണിജ്യവകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഷെഹി, ഇൻവെസ്റ്റ് ഇന്ത്യ സി.ഇ.ഒ രമേഷ് അഭിഷേക്, സണ്ണിവർക്കി, മാജിദ് സൈഫ് അഹ്മദ് അൽ ഗുറൈർ, യൂസുഫലി എം.എ, ഡോ. ഷംസീർ വയലിൽ, അദീബ് അഹ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
