Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യു.എ.ഇയിലേക്ക്​

text_fields
bookmark_border
Narendra Modi, UAE visit
cancel
Listen to this Article

ദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന്​ യു.എ.ഇ സന്ദർശിക്കും. ​ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ​ങ്കെടുത്ത ശേഷം അവിടെ നിന്ന്​ നേരെ യു.എ.ഇയിലെത്തുമെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ അഭിനന്ദിക്കുകയും ചെയ്യും.

ജൂൺ 28ന്​ തന്നെ മോദി യു.എ.ഇയിൽ നിന്ന്​ മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ്​ പ്രവാസലോകം കാണുന്നത്​.

നാലാം തവണയാണ്​ മോദി യു.എ.ഇ സന്ദർശിക്കുന്നത്​. 2015, 2018, 2019 വർഷങ്ങളിലും അദ്ദേഹം എത്തിയിരുന്നു. ജനുവരിയിൽ ദുബൈ എക്സ്​പോ സന്ദർശിക്കാൻ പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം വ്യാപകമായതിനെ തുടർന്ന്​ യാത്ര മാറ്റിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE visit Narendra Modi
News Summary - Prime Minister Narendra Modi to UAE visit
Next Story