പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയില്‍ ഊഷ്മള വരവേല്‍പ്പ്
text_fieldsഅബൂദബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ നേരിട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനം യു.എ.ഇ. വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വ്യോമസേനാ വിമാനങ്ങള്‍ പ്രത്യേക സുരക്ഷാ അകമ്പടി സേവിച്ചിരുന്നു.
വിമാനത്തില്‍ നിന്നിറങ്ങിയ മോദിയെ ആലിംഗനം ചെയ്താണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ വരവേറ്റത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണറും ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനവും ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ നടന്നു. തനിക്ക് ലഭിച്ച പ്രത്യേക സ്വീകരണത്തിന് പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റിനോട് നന്ദി അറിയിച്ചു.
മേഖലയിലെ നിലവിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ-യു.എ.ഇ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകമെമ്പാടും സ്വാധീനം ചെലുത്തുന്ന പ്രാദേശിക യുദ്ധസാഹചര്യങ്ങളില്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും, ഹോര്‍മുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യു.എ.ഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതില്‍ യു.എ.ഇ ഭരണകൂടം കാണിക്കുന്ന സംയമനത്തെയും ധീരതയെയും പ്രശംസിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി തന്ത്രപ്രധാന പ്രതിരോധ സഹകരണം, പെട്രോളിയം ശേഖരണം, എല്‍.പി.ജി വിതരണം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ഉടമ്പടികളില്‍ ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കുന്ന മികച്ച പരിഗണനയ്ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്ത്യക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് യു.എ.ഇ കാണുന്നതെന്നും, യു.എ.ഇ തന്റെ രണ്ടാമത്തെ വീടാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

