Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അബൂദബിയിൽ

text_fields
bookmark_border
ശൈഖ് മുഹമ്മദ് ബിൻ സായിദ് അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അബൂദബിയിൽ
cancel

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് പ്രസ്താവനയിൽ അറിയിച്ചത്.

ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോദി അബൂദബിയിൽ ഇറങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന ഘട്ടത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് നിമിത്തമാകും.

യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി (കോപ്) യുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും. വ്യാഴാഴ്ച മുതലാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം.

വെള്ളിയാഴ്ച ഫ്രാൻസിന്‍റെ ദേശീയദിനമായ ബാസ്റ്റീൽ ദിനത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയും നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime Minister Narendra Modi in Abu Dhabi on Saturday
Next Story