Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിര്യാണത്തിൽ അനു​ശോചിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
നിര്യാണത്തിൽ അനു​ശോചിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel

ദുബൈ: ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ശൈഖ്​ അഹമ്മദിന്‍റെ സഹോദരനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെയും ആൽ മക്തൂം കുടുംബത്തെയും അദ്ദേഹം തന്‍റെ അനുശോചനം അറിയിച്ചു.

‘ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വേർപാടിൽ ഞാൻ അത്യധികം ദുഃഖിതനാണ്. സമൂഹത്തെ സേവിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ വരുംതലമുറകൾ എക്കാലവും വിലമതിക്കും," എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ച സന്ദേശത്തിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഈ വേർപാടിൽ ദുഃഖത്തിലായ ആൽ മക്തൂം കുടുംബത്തിന്‍റെയും യു.എ.ഇ ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ശൈഖ് അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് യു.എ.ഇയിലെ ഭരണനേതാക്കൾക്ക് പുറമെ അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി പ്രമുഖരാണ് അനുശോചനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജാവ്, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് അനുശോചന സന്ദേശമയച്ചു. തന്‍റെ സന്ദേശത്തിൽ, ശൈഖ് മുഹമ്മദ് ബിൻ റാശിദിനെയും പരേതന്‍റെ കുടുംബത്തെയും സൽമാൻ രാജാവ് അഗാധ ദുഃഖവും ആത്മാർഥമായ അനുശോചനവും അറിയിച്ചു.

സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ്, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് അനുശോചന സന്ദേശമയച്ചു. ‘താങ്കളുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണ വാർത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. ദൈവം അദ്ദേഹത്തിന് കരുണയും പൊറുക്കലും നൽകട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാവിധ കഷ്ടതകളിൽ നിന്നും സംരക്ഷിക്കട്ടെ. നിശ്ചയമായും അവൻ പ്രാർഥനകൾ കേൾക്കുന്നവനും ഉത്തരം നൽകുന്നവനുമാണ്’ എന്നും മുഹമ്മദ് ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prime Minister Narendra Modi expressed condolences on the passing away
Next Story