Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വപ്​നങ്ങൾ...

സ്വപ്​നങ്ങൾ സഫലമാക്കും,  സ്വപ്​നവേഗത്തിൽ– മോദി

text_fields
bookmark_border
സ്വപ്​നങ്ങൾ സഫലമാക്കും,  സ്വപ്​നവേഗത്തിൽ– മോദി
cancel

ദുബൈ: പ്രവാസികൾ അകലങ്ങളിലിരുന്ന്​ ഇന്ത്യയെക്കുറിച്ച്​ കാണുന്ന സ്വപ്​നങ്ങൾ സമയബന്ധിതമായി സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ കാലം കഴിഞ്ഞെന്നും കഴിഞ്ഞ നാലു വർഷം കൊണ്ട്​ സമസ്​ത മേഖലയിലും ഇന്ത്യ ഏറെ മുന്നിലെത്തിയെന്നും  ദുബൈ ഒാപ്പറയിൽ ഇന്ത്യൻ സമൂഹത്തി​​​െൻറ പ്രതിനിധിളെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെ മോദി പറഞ്ഞു.

അബൂദബിക്കടുത്ത റഹ്​ബയിൽ നിർമാണമാരംഭിക്കുന്ന ക്ഷേത്രത്തി​​​െൻറ മാതൃക അനാച്​ഛാദനം ചെയ്​ത പ്രധാനമന്ത്രി ക്ഷേത്രനിർമാണത്തിന്​ അനുമതി നൽകിയ​   അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിന്​ ഒാരോ ഇന്ത്യക്കാരുടെയും പേരിൽ കൃതജ്​ഞത അറിയിച്ചു.  മത സഹിഷ്​ണുതയുടെയും വസുധൈവ കുടുംബകം എന്ന സമലോക ഭാവനയുടെയും അടയാളമായിരിക്കും ഇവിടെ ഉയരുന്ന ക്ഷേത്രം. യു.എ.ഇ ഭരണകൂടം ഇന്ത്യൻ പാരമ്പര്യങ്ങൾക്ക്​ നൽകിയ പരിഗണനക്കും മാന്യതക്കും വിഘാതം വരുന്ന ​പ്രവൃത്തിക്കൾ ഉണ്ടാവരുതെന്നും മോദി ഒാർമിപ്പിച്ചു.

പതിറ്റാണ്ടുകൾക്കു ശേഷമാണ്​ ഇന്ത്യക്ക്​ വിവിധ ഗൾഫ്​  രാഷ്​ട്രങ്ങളുമായി ഇന്ത്യക്ക്​ ഇത്രമേൽ ശക്​തവും ഉൗർജസ്വലവുമായ ബന്ധം സാധ്യമായത്​.  
യു.എ.ഇയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്കിന്​ ഉപഭോക്​താവ്​ എന്ന നിലയിലല്ല പങ്കാളികൾ എന്നുള്ള ബന്ധമാണുള്ളത്​.  ഇന്ത്യ ശക്​തമായ പരിവർത്തനത്തി​​​െൻറ പാതയിലാണ്​. ഒന്നും നടക്കില്ലെന്ന്​ വിശ്വസിച്ചിരുന്ന നിരാശയുടെയും ആശങ്കയുടെയും നാളുകളെ നാം നാല​ു​ വർഷം കൊണ്ട്​ മറികടന്നിരിക്കുന്നു. ഇപ്പോൾ പരാതിയല്ല, വിശ്വാസമാണ്​ സാധാരണക്കാരുടെ വാക്കുകളിൽ നിറയുന്നത്​.   സുഗമമായ വ്യവസായം സംബന്ധിച്ച റാങ്കിങ്ങിൽ 142ാം സ്​ഥാനത്തുണ്ടായിരുന്ന ഇന്ത്യയിന്ന്​ 100ാം സ്​ഥാനത്തേക്കെത്തിയിരിക്കുന്നു. ഇൗ നേട്ടത്തിൽ നിർത്താനല്ല, അതിലേറെ മുന്നോട്ടു പോകുവാനാണ്​ നാം കുതിക്കുന്നത്​. നടത്തിപ്പി​​​െൻറ രീതിയിൽ ഇനിയും മാറ്റങ്ങൾ വേണ്ടതുണ്ട്​. എത്തിച്ചേരുന്നിടത്തു നിന്ന്​ നേട്ടങ്ങളുണ്ടാക്കുകയല്ല മറിച്ച്​  ഇൗ ഗോളത്തി​​​െൻറ എല്ലാ കോണുകളിലുമുള്ളവരിൽ നിന്ന്​ പഠിച്ച്​ മുന്നേറാനും, കൂട്ടുചേരാനും ​ഏറ്റവും പിന്നിൽ നിൽക്കുന്ന മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി പ്രയത്​നിക്കാനുമുള്ള അവസരം കൂടിയാണ്​ ആഗോളീകരണം. 

21ാം ശതകം ഏഷ്യയുടെ​താണെന്ന പറച്ചിൽ സാധ്യമാക്കാൻ അതിനുള്ള പ്രയത്​നങ്ങൾ ആവശ്യമാണ്​. താൽകാലിക ലാഭങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ദീർഘകാല നേട്ടങ്ങൾക്കായി നാം നടപടികൾ സ്വീകരിക്കേണ്ടതുണ്ട്​. നോട്ടുനിരോധം ശരിയായ ലക്ഷ്യത്തിലേക്കുള്ള ശക്​തമായ ചുവടുവെപ്പാണെന്ന്​ രാജ്യത്തെ ദരിദ്ര ജനത തിരിച്ചറിഞ്ഞപ്പോൾ ആ നടപടി കൊണ്ട്​ ഉറക്കം നഷ്​ടപ്പെട്ടവർ രണ്ടു വർഷം പിന്നിട്ടിട്ടും കരഞ്ഞുകൊണ്ടിരിപ്പാണ്​. ജി.എസ്​.ടി നടപ്പാക്കാനാകുമോ എന്നത്​ 60 വർഷമായി തുടരുന്ന ചോദ്യമായിരുന്നു അത്​ സാധ്യമാക്കി.

70 വർഷം പഴക്കമുള്ള വ്യവസ്​ഥയിൽ നിന്ന്​ പരിവർത്തനങ്ങൾ തേടു​േമ്പാൾ ചില പ്രശ്​നങ്ങളും പ്രയാസങ്ങളുമുണ്ടാവും^പക്ഷെ അതു നൻമക്കുവേണ്ടിയാണ്​. മഹാത്​മാ ഗാന്ധിയുടെ പ്രവർത്തന രീതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സുരി സ്വാഗത പ്രഭാഷണം നടത്തി.
ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, വ്യാപാര പ്രമുഖർ, ഇന്ത്യൻ സംഘടനാ ഭാരവാഹികൾ തുടങ്ങി ആയിരത്തിലേറെ പേരാണ്​ മില്ലനിയം മൊമൻറ്​ എന്നു പേരിട്ട ചടങ്ങിൽ പ്രധാനമന്ത്രിയെ കേൾക്കാനെത്തിയത്​. 


 
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsPrime Minister Modi
News Summary - prime minister modi-uae-gulf news
Next Story