Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രഥമ ആ​ഗോ​ള...

പ്രഥമ ആ​ഗോ​ള മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
പ്രഥമ ആ​ഗോ​ള മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt

അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ആ​ഗോ​ള മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ

ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​

അ​ബൂ​ദ​ബി: അ​നു​ദി​നം വി​ക​സി​ക്കു​ന്ന മാ​ധ്യ​മ ലോ​ക​ത്തെ പു​തു​സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും പ​ങ്കു​വെ​ക്കു​ന്ന ആ​ഗോ​ള മാ​ധ്യ​മ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ന്​ ഗം​ഭീ​ര തു​ട​ക്കം.

അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ (അ​ഡ്​​നെ​ക്) ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കോ​ൺ​ഗ്ര​സി​ന്​ തു​ട​ക്ക​മാ​യ​ത്. 'മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്താം'​എ​ന്ന തീ​മി​ന്​ കീ​ഴി​ൽ മൂ​ന്നു​ദി​വ​സം ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ലേ​ക്ക്​ ലോ​ക​മെ​മ്പാ​ടു​നി​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ബു​ദ്ധി​ജീ​വി​ക​ൾ, മാ​ധ്യ​മ സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. മാ​ധ്യ​മ മേ​ഖ​ല​യി​ലെ നൂ​ത​നാ​ശ​യ​ങ്ങ​ളും പു​ത്ത​ൻ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 29 രാ​ജ്യ​ങ്ങ​ളി​ലെ 170 ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ എ​ക്സി​ബി​ഷ​നി​ൽ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

'അ​ഡ്​​നെ​ക്'​യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ 'വാം'​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1200 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ ഒ​രു​ക്കി​യ​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, മ​ൾ​ട്ടി-​പ്ലാ​റ്റ്‌​ഫോം വാ​ർ​ത്ത വി​ത​ര​ണ​ത്തി​ന്‍റെ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, മെ​റ്റാ​വേ​ർ​സി​ന്‍റെ വ​ൻ​സാ​ധ്യ​ത​ക​ൾ, അ​തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന പ​രി​വ​ർ​ത്ത​നം എ​ന്നി​വ​യെ​ല്ലാം മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ൽ മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ൺ​ഗ്ര​സ്​ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ന്ന മി​ക​ച്ച പ്ലാ​റ്റ്​​ഫോ​മെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും 'വാം'​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ ജ​ലാ​ൽ അ​ൽ റ​ഈ​സി പ്ര​സ്താ​വി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം ന​ട​ന്ന മ​ന്ത്രി​ത​ല പാ​ന​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ​ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ സെ​ക്ര​ട്ട​റി അ​പൂ​ർ​വ ച​ന്ദ്ര ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന്​ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഭാ​വി നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ, അ​റ​ബ്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള വ​ഴി, സ​ർ​ക്കാ​ർ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ മാ​റു​ന്ന രീ​തി​ക​ൾ, മെ​റ്റാ​വേ​ഴ്​​സ്​ നി​ക്ഷേ​പം:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press ConferenceUAE
News Summary - press Conference
Next Story