പ്രസിഡൻഷ്യൽ കൊട്ടാരം ജനങ്ങൾക്കായി തുറന്നു
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻഷ്യൽ കൊട്ടാരം ജനങ്ങൾക്ക് സന്ദർശനത്തിനായി തിങ്കളാഴ്ച ത ുറന്നു. കൊട്ടാരം തുറക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികൾക്ക് യു.എ.ഇ വൈസ് പ്രസിഡ ൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂ ദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ നേതൃത്വം നൽകി. യു.എ.ഇയുടെ സാംസ്കാരിക പൈതൃകം മൂല്യമേറിയ സമ്പത്താണെന്നും നിലവിലെ തലമുറക്കും ഭാവി തലമുറക്കും േവണ്ടി അത് നിർബന്ധമായും കാത്തുസൂക്ഷിക്കണമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
സമൂഹത്തിനും അവരുടെ പാരമ്പര്യത്തിനും ഇടയിലുള്ള ശക്തമായ ബന്ധത്തെ കൂടുതൽ ബലപ്പെടുത്തുന്നതിന് രാഷ്ട്ര നേതാക്കാളുടെ പ്രതിജഞാബദ്ധതയാണ് കൊട്ടാരം ജനങ്ങൾക്കായി തുറന്ന നടപടി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുരോഗതിയിലേക്കുള്ളയു.എ.ഇയുടെ യാത്രയിൽ സുപ്രധാനമായ ചിഹ്നമാണ് പ്രസിഡൻഷ്യൽ കൊട്ടാരമെന്ന് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു. വ്യത്യസ്ത രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക ധാരണകൾ ശക്തിപ്പെടുത്താനുള്ള നേതൃത്വത്തിെൻറ പ്രതിജ്ഞാബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് കൊട്ടാരത്തിലെ സന്ദർശന സമയം. മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് 30 ദിർഹവും ടിക്കറ്റ് നിരക്ക്. കൊട്ടാരത്തിലേക്കും ഉദ്യാനത്തിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിെൻറ നിരക്കാണ് ഇത്. ഉദ്യാനം മാത്രം സന്ദർശിക്കാൻ മുതിർന്നവർക്ക് 25 ദിർഹവും കുട്ടികൾക്ക് 12 ദിർഹവുമാണ്. ടിക്കറ്റുകൾ കൊട്ടാരത്തിലെ കൗണ്ടറിൽനിന്നും www.qasralwatan.ae വെബ്സൈറ്റ് വഴിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
