Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപുമായി ഫോണിൽ സംസാരിച്ച്​ പ്രസിഡന്‍റ്​

text_fields
bookmark_border
ഇറാൻ ആക്രമണങ്ങളും ചർച്ചയായി
ട്രംപുമായി ഫോണിൽ സംസാരിച്ച്​ പ്രസിഡന്‍റ്​
cancel

ദുബൈ: യു.എ.ഇ പ്രസിഡന്‍റ്​ ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ടെലഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും, പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സുരക്ഷക്കും സ്ഥിരതക്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും ചർച്ച ചെയ്തു. രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായും യു.എ.ഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും സംഭാഷണത്തിൽ ചർച്ചയായി.

ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസീ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യു.കെ പ്രധാനമന്ത്രി കീർ സ്​റ്റാമർ എന്നിവരുമായും ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്​. നിരവധി ലോക നേതാക്കളാണ്​ ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം യു.എ.ഇ നേതാക്കളെ വിളിച്ച്​ ഐക്യദാർഡ്യമറിയിച്ചത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - President speaks to Trump on the phone
Next Story