Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​യു​ധ​സേ​ന...

സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ്​ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ്​ പ​​ങ്കെ​ടു​ത്തു
cancel
camera_alt

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സൈ​നി​ക​രെ ഹ​സ്​​ത​ദാ​നം​ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ബൂ​ദ​ബി​ലി​ലെ അ​ൽ മു​റൈ​ഖ​യി​ൽ ന​ട​ന്ന 47ാമ​ത്​ സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം വി​വി​ധ സാ​യു​ധ സേ​നാ മെ​ഡ​ലു​ക​ൾ നേ​ടി​യ സൈ​നി​ക, സി​വി​ലി​യ​ൻ അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

സാ​യു​ധ സേ​ന​യു​ടെ ഏ​കീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ്​ അ​ൽ മു​റൈ​ഖ​യി​ൽ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ സു​പ്രീം ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ നി​ല​വി​ലെ​യും മു​ൻ​കാ​ല​ങ്ങ​ളി​ലെ​യും ​സേ​നാം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​ക്കു​ക​യും സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ത​ഹ്​​നൂ​ൻ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും മ​ന്ത്രി​മാ​രും നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentparticipatesArmed Forces Integration Day
News Summary - President participates in Armed Forces Integration Day
Next Story