ഇസ്രായേൽ പ്രസിഡന്റ് അബൂദബിയിൽ
text_fieldsഅബൂദബിയിലെത്തിയ ഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗിനെ ശൈഖ് അബ്ദുല്ല
ബിൻ സായിദ് സ്വീകരിക്കുന്നു
അബൂദബി: ഇസ്രായേൽ പ്രസിഡന്റ് ഐസാക്ക് ഹെർസോഗ് അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അബൂദബി ബഹിരാകാശ സംവാദത്തിന്റെ ആദ്യ എഡിഷനിൽ സംസാരിക്കുന്നതിനാണ് എത്തിയത്. പ്രസിഡൻഷ്യൽ വിമാനത്തിൽ അബൂദബിയിലെത്തിയ ഹെർസോഗിനെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് മഹ്മൂദ് അൽ ഖാജയും സന്നിഹിതനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

