കുട്ടികളെ ചേർത്തുപിടിച്ച് പ്രസിഡന്റ്; ചിത്രങ്ങൾ വൈറൽ
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഡ്നെക് സെന്ററിൽ കുട്ടികളുമായി സംസാരിക്കുന്നു
അബൂദബി: ലോകത്ത് വളരെ വലിയ സ്വാധീനവും തിരക്കുമുള്ള ഭരണാധികാരിയായിരിക്കുമ്പോൾ തന്നെ, രാജ്യത്തെ കുട്ടികളെ ചേർത്തുപിടിക്കാനും വിശേഷങ്ങൾ ചോദിക്കാനും സമയം കണ്ടെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ വേനൽകാല കായിക വിനോദവേദിയിൽ ശൈഖ് മുഹമ്മദ് എത്തിയത്.
എല്ലാവർഷവും അബൂദബി അഡ്നെക് സെന്ററിലാണ് പരിപാടി നടന്നുവരാറുള്ളത്. മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ കായിക മേളയാണിത്. ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ടെന്നീസ്, ബാഡ്മിന്റൺ, വോളിബാൾ, ടേബ്ൾ ടെന്നിസ്, ക്രിക്കറ്റ് അടക്കമുള്ള കായിക മൽസരങ്ങൾ ഇതിലുൾപ്പെടും.കുഞ്ഞുതാരങ്ങളെ പ്രോത്സാഹിപ്പിക്കാനായി വേദിയിലെത്തിയ പ്രസിഡന്റ് അവരുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്. കുട്ടികൾ ആദരസൂചകമായി അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ ചുംബിക്കുന്ന ചിത്രങ്ങളും പ്രവാസി കുട്ടികളടക്കമുള്ളവരുമായി സംസാരിക്കുന്നതുമായ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. കുട്ടികളോട് എപ്പോഴും വാത്സല്യപൂർവം പെരുമാറുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങൾ നേരത്തേയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനവേളയിൽ സ്വീകരിക്കാനെത്തിയ പെൺകുട്ടിയെ ചേർത്തുനിർത്തുന്ന ചിത്രവും നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

