Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിലെ  ആറു...

അജ്മാനിലെ  ആറു മേഖലകളില്‍ കൂടി  പ്രീപെയ്​ഡ് പാര്‍ക്കിങ്​   നിലവില്‍ വന്നു

text_fields
bookmark_border
അജ്മാനിലെ  ആറു മേഖലകളില്‍ കൂടി  പ്രീപെയ്​ഡ് പാര്‍ക്കിങ്​   നിലവില്‍ വന്നു
cancel
camera_alt???????? ?????????? ????????? ????????????? ???????? ????????? ?? ???????????? ?????????

അജ്മാന്‍ : അജ്മാനിലെ ആറ്​ പ്രധാന റോഡുകളോട് ചേര്‍ന്ന്  പ്രീപെയ്​ഡ് പാര്‍ക്കിങ്​  സംവിധാനം നിലവില്‍ വന്നു. അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗമാണ്‌ ഇതു സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.  റുമൈലയിലെ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് റോഡ്‌,ശൈഖ് ഖലീഫ റോഡ്‌,  കുവൈത്ത്​ സ്ട്രീറ്റ്, നുഐമിയയിലെ ശൈഖ് സായിദ് റോഡ്‌, ശൈഖ് റാഷിദ് ബിന്‍ അബ്ദുല്‍ അസീസ്‌ റോഡ്‌, റാഷിദിയയിലെ ബദര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ്   സംവിധാനം. ഈ ആറു പ്രദേശങ്ങളിലായി 2463 പാര്‍ക്കിംഗ് ഇടങ്ങളാണ്   പുതുതായി നിലവില്‍ വന്നത്.  

മേഖലയിലെ സുഗമമായ ഗതാഗതം സാധ്യമാക്കാൻ തീരുമാനം സഹായിക്കുമെന്ന് നഗരസഭ ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ നുഐമി പറഞ്ഞു. രാവിലെ 8 മുതല്‍ ഉച്ചക്ക് ഒന്ന്‍ വരെയും വൈകീട്ട് നാലു മുതല്‍ രാത്രി ഒന്‍പത് വരെയും ഈ പ്രദേശങ്ങളിലെ പാര്‍ക്കിംഗ് സംവിധാനം നിരീക്ഷിക്കാന്‍  നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദേഹം അറിയിച്ചു. മറ്റു പ്രദേശങ്ങളിലെ പോലെ എസ്​.എം.എസ് വഴി പണം അടക്കാന്‍ ഇവിടങ്ങളിലും സൗകര്യമുണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsprepaid parking
News Summary - prepaid parking-uae-gulf news
Next Story