പ്രീതി സിൻറ ദുബൈയിൽ
text_fieldsപ്രീതി സിൻറ
ദുബൈ: കിങ്സ് ഇലവൻ പഞ്ചാബ് ടീം സഹ ഉടമയും ചലച്ചിത്ര താരവുമായ പ്രീതി സിൻറ ദുബൈയിൽ എത്തി. രണ്ട് ദിവസം മുമ്പ് എത്തിയ അവർ ക്വാറൻറീന് ശേഷം ടീമിനൊപ്പം ചേരും. കോവിഡ് കാലത്ത് വിമാനത്തിൽ യാത്ര ചെയ്തത് പ്രത്യേക അനുഭവമായിരുന്നു എന്ന് പ്രീതി പറഞ്ഞു.
വിമാനത്താവളത്തിൽ പഴയപോലെ ആളില്ല. പലതരം കോവിഡ് ടെസ്റ്റുകൾ. സാനിറ്റൈസറും മാസ്കും ഗ്ലൗസും തുടർച്ചയായി ഉപയോഗിക്കേണ്ടി വരുന്നു. സാനിറ്റൈസർ മെഷീൻ വഴിയായിരുന്നു ഹോട്ടലിലേക്കുള്ള പ്രവേശനം. ഇതിലേക്ക് കയറിയതും സാനിറ്റൈസർ സ്പ്രേ ചെയ്തു. സിനിമ താരമായ തനിക്ക് സ്വീകരണമൊരുക്കിയതാണ് ഇതെന്നായിരുന്നു തെറ്റിദ്ധാരണ. ഒടുവിൽ മൈതാനത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

