Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രീ ​സീ​സ​ൺ: ആ​ദ്യ...

പ്രീ ​സീ​സ​ൺ: ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ തോ​ൽ​വി

text_fields
bookmark_border
പ്രീ ​സീ​സ​ൺ: ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ തോ​ൽ​വി
cancel
camera_alt

ദു​ബൈ അ​ൽ വ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ മ​ഞ്ഞ​പ്പ​ട

ദു​ബൈ: ക​ളി​യു​ടെ തു​ട​ക്കം​മു​ത​ൽ ഒ​ടു​ക്കം​വ​രെ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​വേ​ശ​വും പി​ന്തു​ണ​യും ആ​വോ​ളം നി​റ​ഞ്ഞു​നി​ന്നെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​വാ​തെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ പ്രോ​ലീ​ഗ്​ ക്ല​ബാ​യ അ​ൽ വ​സ​ലു​മാ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ക​ന​ത്ത തോ​ൽ​വി. ശ​നി​യാ​ഴ്ച ദു​ബൈ​യി​ലെ സ​അബീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റ് ഗോ​ളി​നാ​ണ്​ അ​ൽ വ​സ​ൽ എ​ഫ്.​സി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കാ​ണി​ക​ളെ​ക്കൊ​ണ്ട്​ നി​റ​ഞ്ഞ സ്​​റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നി​റ​ഞ്ഞു​ക​ളി​ച്ചെ​ങ്കി​ലും അ​ൽ വ​സ​ലി​ന്‍റെ പ്ര​തി​രോ​ധ നി​ര​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ളി​യു​ടെ ആ​ദ്യ പ​കു​തി പി​ന്നി​ടും മു​മ്പേ നാ​ല്​ ഗോ​ളു​ക​ളാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​ഴ​ങ്ങി​യ​ത്.

അ​ദാ​മ അ​ല​ൻ ദി​യാ​ലോ (ര​ണ്ട്), സി​യാ​ക്ക സി​ദി​ബെ (ഒ​ന്ന്), റ​ബീ ഹ​സ​ൻ അ​ലി സാ​ൽ​മി​ൻ (ഒ​ന്ന്), അ​ർ​ജ​ന്‍റീ​നി​യ​ൻ ക​ളി​ക്കാ​ര​നാ​യ നി​കോ​ളാ​സ്​ എ​സ്ക്യു ഗി​മ​ൻ​സ് (ര​ണ്ട്) എ​ന്നി​വ​രാ​ണ്​ അ​ൽ വ​സ​ലി​നാ​യി ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്​.

ര​ണ്ടാം പ​കു​തി​യി​ൽ സ​ർ​വ വീ​ര്യ​വും പു​റ​ത്തെ​ടു​ത്ത ബ്ലാ​സ്​​റ്റേ​ഴ്​​സ്​ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യെ​ങ്കി​ലും അ​ൽ വ​സ​ലി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്​ മു​മ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു.

ര​ണ്ടാം പ​കു​തി​യി​ൽ സെൻറ​ർ മി​ഡ്​ ഫീ​ൽ​ഡ​ർ​ ഡാ​നി​ഷ്​ ഫാ​റൂ​ഖ്​ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​നെ ഹെ​ഡ​റി​ലൂ​ടെ​ അ​ഡ്രി​യാ​ൻ നി​കോ​ളാ​സ്​ ലൂ​ണ ഗോ​ൾ​വ​ല ല​ക്ഷ്യ​മാ​ക്കി പാ​യി​ച്ചെ​ങ്കി​ലും അ​ൽ വ​സ​ലി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ ത​ട്ടി​യ​ക​റ്റു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ര​ണ്ടാം പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ​ർ​ബി​യ​ൻ സെ​ന്‍റ​ർ ഡി​ഫ​ൻ​ഡ​ർ അ​ല​ക്സാ​ണ്ട​ർ വ​സി​ൽ​ജേ​വി​ക്​​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ​തും ടീ​മി​ന്​​ തി​രി​ച്ച​ടി​യാ​യി.

പ​ത്ത്​ പേ​രു​മാ​യി ക​ളി തു​ട​ർ​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ പ്ര​തി​രോ​ധ​നി​ര ത​ക​ർ​ന്ന​തോ​ടെ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ അ​ൽ വ​സ​ൽ ര​ണ്ടു ഗോ​ളു​ക​ൾ​കൂ​ടി നേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കി. 12ന്​ ​ഷാ​ർ​ജ ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ഷാ​ർ​ജ എ​ഫ്.​സി​യു​മാ​യാ​ണ്​ ടീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:losematchfirstkeralablastersPre-Season
News Summary - Pre-season-Blasters-lose-first-match
Next Story