കോൺസുലേറ്റിൽ പ്രീആയുഷ് കോൺഫറൻസ്
text_fieldsദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രീആയുഷ് കോൺഫറൻസിൽ ഒത്തുകൂടിയവർ
ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഐ.എച്ച്.എം.എ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രീആയുഷ് കോൺഫറൻസ് സംഘടിപ്പിച്ചു. തൈറോയിഡ് രോഗങ്ങളെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ ദുബൈ കോൺസൽ (ലേബർ) ബിജേന്ദ്ര സിങ് മുഖ്യാതിഥിയായിരുന്നു.
ഇൻഡോക്രിനോളജിസ്റ്റ് ഡോ. അശ്വിൻ പങ്കജാക്ഷൻ തൈറോയിഡ് ഹോർമോണുകളുടെ പ്രവർത്തനം, രോഗനിർണയം, ആധുനിക ചികിത്സാ മാർഗങ്ങൾ എന്നിവ വിശദീകരിച്ച. പ്രശസ്ത ഹോമിയോപതി വിദഗ്ധരായ ഡോ. എസ്.വി. സന്തോഷ് കുമാർ, ഡോ. ഇഹാബ് മക്കി, ഡോ. വീണ അംബേവാടിക്കർ, ഡോ. വി.കെ. സീതാലക്ഷ്മി എന്നിവർ വിവിധ തൈറോയിഡ് കേസുകളെ ആധാരമാക്കി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും ഹോമിയോപ്പതി ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന ആയുഷ് പരിപാടിക്ക് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്. ആയുഷ് സെക്രട്ടറിയും ഹോമിയോപതി വിഭാഗം ചുമതലയുള്ള ഡോ. ശ്രീലേഖ, സയൻസ് ഇന്ത്യ ഫോറമിലെ പ്രതിനിധികൾ എന്നിവർ ആയുഷ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
ഡോ. വിദ്യാലക്ഷ്മി പരിപാടി ഏകോപിപ്പിച്ചു. ഐ.എച്ച്.എം.എ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഡോ. നീതു നിക്കോളസ്, സെക്രട്ടറി ഡോ. ആബിദ് എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

