പ്രാർഥന സദസ്സും അനുസ്മരണവും
text_fieldsദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ, പ്രാർഥന സദസ്സ്
ദുബൈ: ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഡോ. പി.എ. ഇബ്രാഹിം ഹാജി എന്നിവരുടെ വേർപാടിൽ പ്രാർഥന സദസ്സും അനുശോചന യോഗവും നടത്തി. കേരള മുസ്ലിം സമൂഹത്തെ രാഷ്ട്രീയമായി പക്വതയോടെ നയിക്കുകയും മതമൈത്രി നിലനിർത്തുകയും ചെയ്ത മിതഭാഷിയായ നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് യോഗം അനുസ്മരിച്ചു. പ്രവാസി മലയാളി സമൂഹത്തിന്റെ സ്നേഹദൂതനായിരുന്നു ഇബ്രാഹിം ഹാജിയെന്നും യോഗം അനുസ്മരിച്ചു.
അബ്ദുൽ മനാഫ് ഖാൻ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. മണ്ഡലം ട്രഷറർ സി.എ. ബഷീർ പള്ളിക്കര പ്രമേയം അവതരിപ്പിച്ചു. ഹാഷിം മഠത്തിൽ, ആരിഫ് ചെരുമ്പ, ബഷീർ പള്ളിപ്പുഴ, ആഷിഖ് റഹ്മാൻ, ഹസീബ് ഖാൻ, ഫൈസൽ മഠത്തിൽ എന്നിവർ സംസാരിച്ചു. റാഫി മാസ്റ്റികുണ്ട് സ്വാഗതവും റംഷീദ് തൊട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

