പ്രവാസികൾ സ്വയം പര്യാപ്തരാവണം:
text_fieldsഷാർജ: സുരക്ഷിത നിക്ഷേപങ്ങൾ നടത്തി പ്രവാസികൾ സ്വയം പ്രര്യാപ്തരാകേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രവാസി കൂട്ടായ്മയായ യുണൈറ്റഡ് മാറഞ്ചേരിയുടെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഹീം വടമുക്ക്, റേഡിയോ അവതാരകൻ രാജീവ് ചെറായി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് തുടങ്ങിയ യോഗത്തിൽ യുണൈറ്റഡ് മാറഞ്ചേരി പ്രസിഡൻറ് അബ്ദുൽ ഹക്കീം കൊലോത്തേൽ അധ്യക്ഷത വഹിച്ചു.
സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബൂബക്കർ മടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുൽ നാസർ എൻ.കെ വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഷീദ് എം.ടി വാർഷിക കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി സുനിൽ വടമുക്ക് സ്വാഗതവും വൈസ് പ്രസിഡണ്ട് രജനീഷ് കാക്കൊള്ളി നന്ദിയും പറഞ്ഞു. മനോജ് ഇളമന അവതാരകനായ ചടങ്ങിൽ ജിഷാദ് മാറഞ്ചേരിയുടെ "ക്ലാര" ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. നോവലിസ്റ്റ് റഫീസ് മാറഞ്ചേരി, ഷോട്ടോ ഖാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സിക്സ്ത് ഡാൻ ഹോൾഡർ ജാബിർ മാറഞ്ചേരി എന്നിവരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
