പ്രവാസികളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തണം-സ്പീക്കര്‍
text_fieldsദുബൈ: കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന മലയാളികളുടെ ജീവിതം കൂടുതല്‍ ഗൗരവമായ രീതിയില്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.
ലോകത്തിന്‍്റെ പല കോണുകളില്‍ നിന്ന് വരുന്ന മനുഷ്യരുമായുള്ള സഹവാസം വഴി ഗള്‍ഫ് മലയാളികള്‍ ആര്‍ജിച്ചെടുക്കുന്ന അനുഭവ സമ്പത്തും വികസന സ്വപ്നങ്ങളും വേണ്ട രീതിയില്‍ പഠന വിധേയമാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തത് നിരാശാജനകമാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ തോതിലുള്ള വികസന സാധ്യതകളാണ് പ്രവാസികളുടെ സഹകരണത്തോടെ നടപ്പില്‍ വരുത്താനാകുക. പുറം ലോകത്ത് മലയാളി നേടിയെടുക്കുന്ന വിജയങ്ങള്‍ സ്വന്തം നാടിന്‍്റെ ആഘോഷമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നോവേറ്റീവ് മീഡിയ ഗ്രൂപ്പ് പുറത്തിറക്കിയ 'ശക്തരായ 100 മലയാളികള്‍' എന്ന കോഫീ ടേബിള്‍ ബുക് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫലി ആദ്യ പ്രതി ഏറ്റുവാങ്ങി.
സ്വകാര്യ വല്‍ക്കരണത്തിന്‍െറ പ്രതിസന്ധികളെ മറികടക്കാന്‍ പ്രവാസിവല്‍ക്കരണം എന്ന ആശയം മുന്നോട്ട് വെക്കണം. ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത വീട് കേരളത്തില്‍ വിരളമാകും. ആ അര്‍ത്ഥത്തില്‍ പ്രവാസികളുടെ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിന്‍്റെ ഓണ്‍ലൈന്‍ എഡിഷന്‍െറ ഉദ്ഘാടനം റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹ്യിദ്ധീന്‍ നിര്‍വഹിച്ചു.
ഉമ്പായിയും സംഘവും അവതരിപ്പിച്ച ഗസല്‍ സന്ധ്യ സദസ്സിനു ഉണര്‍വേകി.
ഡോ. പി.എ. ഇബ്രാഹിം ഹാജി, എന്‍.എം.സി ഗ്രൂപ്പ് ഡെപ്യൂട്ടി സി.ഇ.ഒ പ്രശാന്ത് മങ്ങാട്ട്, മദീന ഗ്രൂപ്പ് എം.ഡി. അബ്ദുല്ല്ള പൊയില്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, മോഹന്‍ നമ്പ്യാര്‍, ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി.മൂസ ഹാജി, ജെയിംസ് മാത്യു, അന്‍വര്‍ നഹ, കെ.കെ. മൊയ്തീന്‍ കോയ,അഡ്വ. നിസാം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പി.വി.റയീസ്, സൈനുദ്ധീന്‍ ചേലേരി, റഗ്ദാദ് മൂഴിക്കര, മൊയ്തു ഒ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
