മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നിയമ നിർമ്മാണം വേണം– പ്രവാസി വെൽഫയർ ഫോറം
text_fieldsഷാർജ: എയർ ഇന്ത്യയുടെ ഏകീകൃത ഫെയർ എന്ന തീരുമാനത്തിെൻറ ഗുണങ്ങളെ പർവ്വതീകരിച് ച് കാണിച്ച്, പ്രവാസികൾ ഈ വിഷയത്തിൽ നേരിടുന്ന വിഷയങ്ങളെയും ബുദ്ധിമുട്ടുകളെയും ഒതു ക്കിവെക്കാനുള്ള തൽപരകക്ഷികളുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവാസി വെൽഫെയർ ഫോറം നിയമനടപടികളിൽ കക്ഷി ചേരാൻ തീരുമാനിച്ചതായി യു.എ.ഇ കോഓർഡിനേറ്റർ ഈസാ അനീസ് പറഞ്ഞു. തൂക്കി നോക്കൽ രീതി മാറ്റി, നിശ്ചയിച്ചുറപ്പിച്ച പണം വാങ്ങുന്നു എന്നല്ലാതെ ഇതിൽ യാതൊരു ഗുണവും പുതുതായി പ്രവാസികൾക്ക് ലഭിക്കുന്നില്ല.
ഷാർജയുടെ വിമാന കമ്പനിയായ എയർ അറേബ്യ ഇന്ത്യൻ സെക്ടറുകളിലേക്ക് കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങൾ കൊണ്ട് പോകാൻ 900–1200 ദിർഹത്തിനിടയിൽ ഈടാക്കുന്ന സമയത്താണ് എയർ ഇന്ത്യ നിരക്ക് ആയി 1500 ദിർഹം പ്രഖ്യാപിച്ചിക്കുന്നത് എന്നതു നിരീക്ഷിച്ചാൽ തന്നെ ഇൗ നിരക്ക് നാടകം വെറും പ്രഹസനമാണെന്ന് മനസിലാക്കാം.
പ്രവാസി ക്ഷേമത്തിനായി നീക്കി വെച്ചിരിക്കുന്ന കോടികണക്കിന് രൂപ കൃത്യമായി ചിലവഴിക്കാതെ കെട്ടികിടക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകാൻ ഈ തുക ഉപയോഗിക്കണമെന്ന് വിവിധ ഘട്ടങ്ങളിലായി പ്രവാസി സംഘടനകൾ ഉന്നയിച്ചിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല. ഈ ആവശ്യമാകട്ടെ കോടതിയുടെയും നിയമ മന്ത്രാലയത്തിെൻറയും പരിഗണയിലാണ്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ അടുത്ത ഹിയറിങ് ജനുവരി 14നു വെച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് ഫോറം കക്ഷി ചേരാൻ തയ്യാറെടുക്കുന്നതെന്ന് ഈസാ അനീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
