Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വയനാട് യു.എ.ഇ ദുബൈ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
പ്രവാസി വയനാട് യു.എ.ഇ ദുബൈ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
cancel

ദുബൈ: പ്രവാസി വയനാട് യു.എ.ഇ ദുബൈ ചാപ്റ്ററിന്‍റെ 2026–2028 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽ ഖുസൈസിലെ ഫുഡ്പാത്ത് റെസ്റ്റോറന്‍റിൽ നടന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അഡ്വ. മുഹമ്മദ് അലി ചെയർമാനായും സുനീർ ഉസ്മാൻ കുന്നമ്പറ്റ ജനറൽ കൺവീനറായും ലിബീഷ് ജോർജ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

അഡ്വൈസറി ബോർഡ് അംഗങ്ങളായി മൊയ്ദു മക്കിയാട്, സിറാജ് അബ്ദുല്ല, കിഷോർ കുമാർ മാനന്തവാടി എന്നിവരെയും വൈസ് ചെയർമാന്മാരായി ഷൗക്കത്തലി പുളിഞ്ഞാൽ, സജി ചേതലയം, ഫാസിൽ ബത്തേരി, സലീം, ഷുഹൈബ് കമ്പളക്കാട്, ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു. മുർഷിദ് ആറുവാൾ, പ്രജീഷ് കെ. കൊളവയൽ, ഷഫീഖ് ബത്തേരി, ഫാസിൽ മില്യൺ ബത്തേരി, ഷക്കീർ എന്നിവരാണ് ജോ. കൺവീനർമാർ. സെൻട്രൽ കൗൺസിലർമാരായി മജീദ് മണിയോടൻ, എം.കെ. റിയാസ്, അൻവർ പണാളി എന്നിവരും കോർഡിനേറ്റർമാരായി റഷീദ് കോളിക്കണ്ടി, അഷ്കർ പണാളി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രവാസി വയനാട് യു.എ.ഇ സെൻട്രൽ ചെയർമാൻ നിതീഷ്, ട്രഷറർ റാഷിദ് കേളോത്ത്, അനസ് കൈതക്കൽ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. യോഗത്തിൽ ലിബീഷ് ജോർജ് അധ്യക്ഷത വഹിച്ചു. സിറാജ് അബ്ദുല്ല റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. മുഹമ്മദ് അലി നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pravasi Wayanad UAE Dubai Chapter Announces New Office Bearers
Next Story