പ്രവാസി വയനാട് ദേശീയ ദിനം ആഘോഷിച്ചു
text_fieldsപ്രവാസി വയനാട് യു.എ.ഇ ഷാർജ സംഘടിപ്പിച്ച യു.എ.ഇ ദേശീയദിനാഘോഷ ചടങ്ങ്
അജ്മാൻ: യു.എ.ഇ ദേശീയദിനാഘോഷത്തിൽ പ്രവാസി വയനാട് യു.എ.ഇ ഷാർജ പങ്കാളികളായി. നാഷനൽ ഡേ റാലിയും 51ാമത് വാർഷികത്തിന്റെ പ്രതീകമായി 51തരം ഭക്ഷണങ്ങളും ഒരുക്കി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ ചെയർമാൻ ഷിജു പാറേമറ്റത്തിലിനെ ചടങ്ങിൽ ആദരിച്ചു. മോഹൻകുമാർ, പത്നി ഗീത മോഹൻകുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ചെയർമാൻ ബിനോയ് നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കൺവീനർ അർച്ചന നിതീഷ് സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി കൺവീനർ മൊയ്തു മക്കിയാട്, രക്ഷാധികാരികളായ സുനിൽ പായിക്കാട്, ജോമോൻ ളാപ്പിള്ളിൽ വർക്കി, സെൻട്രൽ കമ്മിറ്റി അംഗം അഡ്വ. യു.സി. അബ്ദുല്ല, അയൂബ് പതിയിൽ, ബിനോയ് മാത്യു, നിഷ രത്നമ്മ എന്നിവർ ആശംസ നേർന്നു. നസീർ വാകേരി, പി.എം. നിതീഷ്, മിനോ ജോസ്, ശിവൻ തലപ്പുഴ, സരിത ബിനോയ്, റിംഷാന നസീർ, നുസ്രത് ജലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ മിനോ ജോസ് നന്ദി പറഞ്ഞു.

