Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സ​മാ​പ​ന സെ​ഷ​ൻ പ്ര​വാ​സി വാ​യ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ദി​ഖ്‌ മ​ൻ​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന 14ാമ​ത് എ​ഡി​ഷ​ൻ ആ​ർ.​എ​സ്.​സി സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര​ങ്ങ​ൾ​ക്ക് യു.​എ.​ഇ​യി​ൽ തു​ട​ക്കം. അ​ബൂ​ദ​ബി സി​റ്റി സോ​ണി​ലെ മ​ദീ​ന സാ​യി​ദ് സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ ആ​റി​ന്​ ഐ.​ഐ.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ആ​റ് യൂ​നി​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സം​ഗ​മം പ്ര​വാ​സി രി​സാ​ല എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് മെം​ബ​ർ സാ​ദി​ഖ് മ​ൻ​സൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സ​ക​രി​യ്യ ഷാ​മി​ൽ ഇ​ർ​ഫാ​നി ആ​ശം​സ നേ​ർ​ന്നു. ഐ.​സി.​എ​ഫ്​ അ​ബൂ​ദ​ബി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ അ​ഹ്‌​സ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി പ​ട്ടു​വം, ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ മു​സ്ത​ഫ കൂ​ട​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ആ​ർ.​എ​സ്.​സി മ​ദീ​ന സാ​യി​ദ് സെ​ക്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​യാ​സ് തൃ​ശൂ​ർ സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഖ്‌​ലാ​ഖ് ചൊ​ക്ലി ന​ന്ദി​യും ആ​ശം​സി​ച്ചു. അ​ൽ മ​ദീ​ന, ഇ​ല​ക്ട്ര യൂ​നി​റ്റു​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​തി​ഭ​ക​ൾ ഒ​ക്ടോ​ബ​ർ 27ന് ​ഫോ​ക്‌​ലോ​ർ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി സി​റ്റി സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ൽ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Pravasi Sahityolsavam begins
Next Story