Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്രാവൽ ഏജൻസികളുടെ...

ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച്​ സംഘടനകളുടെ ടിക്കറ്റ്​ വിൽപന

text_fields
bookmark_border
ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച്​ സംഘടനകളുടെ ടിക്കറ്റ്​ വിൽപന
cancel

ദുബൈ: കോവിഡ്​ കാലത്ത്​ പ്രവാസികളെ നാട്ടിലെത്തിക്കാൻ വളരെയേറെ സഹായിച്ചവരാണ്​ ഗൾഫ്​ നാടുകളിലെ പ്രവാസി സംഘടനകൾ. ഭക്ഷണമെത്തിച്ചും ചികിത്സ നൽകിയും കോവിഡ്​ പരിശോധന നടത്തിയും ചാർ​ട്ടേഡ്​ വിമാന സർവിസുകളൊരുക്കിയും പ്രവാസികളെ താങ്ങി നിർത്തിയത്​ ഇവരാണ്​. എന്നാൽ,  ട്രാവൽ ഏജൻസികളുടെ വയറ്റത്തടിക്കുന്ന രീതിയിൽ ലാഭം ലക്ഷ്യമിട്ട്​ സംഘടനകൾ വിമാന ടിക്കറ്റ്​ വിൽപന നടത്തുന്നുവെന്ന്​​ യു.എ.ഇയിലെ ട്രാവൽ ഏജൻസികൾ ആരോപിച്ചു. 

മഹാമാരിക്കാലത്ത്​ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ട്രാവൽ ഏജൻസികൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ സംഘടനകളുടെ ടിക്കറ്റ്​ കച്ചവടം. ട്രാവൽ ഏജൻസികൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ്​ ഇവർ ടിക്കറ്റ്​ വിൽക്കുന്നത്​. എയർലൈനുകളിൽ നിന്ന്​ 725 ദിർഹമിന്​ ലഭിക്കുന്ന ടിക്കറ്റ്​ 100 ദിർഹം വരെ അധികം ഇൗടാക്കിയാണ്​ മറിച്ചു നൽകുന്നതെന്നാണ്​ ആരോപണം​. 

ആഗസ്​റ്റ്​ 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക്​ സർവീസ്​ പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ ബുക്ക്​ ചെയ്യുകയായിരുന്നു. ഇതോടെയാണ്​ ട്രാവൽ ഏജൻസികൾ ഇവർക്കെത​ിരെ രംഗത്തുവന്നത്​. കോവിഡ്​ കാലത്ത്​ പ്രവാസി സംഘടനകൾ ചെയ്​ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ്​ വിൽപന അനുവദിക്കാനാവില്ലെന്നും ചാരിറ്റിയാണ്​ ലക്ഷ്യമെങ്കിൽ സൗജന്യമായി സർവീസ്​ നടത്ത​ട്ടെയെന്നുമാണ്​ ഇവർ പറയുന്നത്​​. ഇനിയും തുടർന്നാൽ മറ്റ്​ നടപടികൾ ആലോചിക്കേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ്​ നൽകി. 

നേരത്തെ പറഞ്ഞുവെച്ചവർക്കാണ്​ ഇപ്പോൾ ടിക്കറ്റ്​​ നൽകുന്നതെന്നാണ്​ സംഘടനകളുടെ ന്യായീകരണം. ​അഞ്ച്​ മാസമായി ശമ്പളം കൊടുക്കാൻ പോലും പണമില്ലാതിരുന്ന ട്രാവൽ ഏജൻസികൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്​. ​വിസിറ്റ്​ വിസ അനുവദിച്ച്​ തുടങ്ങിയതോടെ ട്രാവൽസ്​ രംഗം ഉണരുമെന്ന പ്രതീക്ഷയിലാണിവർ. യാത്രാ വിമാന സർവീസ്​ നിലച്ചതിനാൽ ഇപ്പോഴുള്ള സർവീസിൽ നിന്ന്​ കിട്ടുന്ന ചെറിയ ലാഭം മാത്രാമാണ്​ അവരുടെ പിടിച്ചുനിൽപ്പ്​. നൂറു കണക്കിന്​ ട്രാവൽ ഏജൻസികൾ ഉള്ള നാട്ടിൽ സംഘടനകൾ കൂടി ലാഭം പ്രതീക്ഷിച്ച്​ ടിക്കറ്റ്​ വിൽപനയുമായി ഇറങ്ങിയാൽ ഈ മേഖലയിലുള്ളവർ അടച്ചുപൂ​ട്ടേണ്ടി വരും. മാത്രമല്ല, എയർലൈൻ നിർദേശിക്കുന്ന അതേ തുകക്ക്​ സംഘടനകൾ ടിക്കറ്റ്​ എടുക്കുന്നത്​ ടിക്കറ്റ്​ നിരക്ക്​ ഉയരാൻ കാരണമാവുകയും ചെയ്യും. 

ചാർ​ട്ടേഡ്​ വിമാന സർവീസ്​ തുടങ്ങിയ സമയത്ത്​ ഉയർന്ന നിരക്കാണ്​ സംഘടനകൾ ഈടാക്കിയിരുന്നത്​. എന്നാൽ, ട്രാവൽ ഏജൻസികൾ നിരക്ക്​ കുറച്ച്​ രംഗത്തെത്തിയതോടെയാണ്​ പല സംഘടനകളും നിരക്ക്​ കുറച്ചത്​. പ്രവാസികൾക്ക്​ കൈത്താങ്ങാവുന്ന സേവനങ്ങൾ അംഗീകരിക്കുമെന്നും ലാഭം ലക്ഷ്യമിട്ടുള്ള നീക്കം ചെറുക്കുമെന്നും ട്രാവൽ ഏജൻസി ഉടമകൾ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstravel agencyflight ticketPravasi Return
News Summary - pravasi return ticket selling by organizations affect travel agencies
Next Story