പ്രളയബാധിതര്‍ക്ക് ഓണക്കോടിയുമായി പ്രവാസികള്‍
text_fieldsദുബൈ: പ്രളയബാധിതര്‍ക്കായി രണ്ട് കണ്ടെയ്നര്‍ നിറയെ പുതുവസ്ത്രങ്ങള്‍ എത്തിക്കാന്‍ വ സ്ത്രങ്ങള്‍ ശേഖരിക്കുകയാണ് ഉമ്മുല്‍ഖുവൈനിലെ പ്രവാസി സംഘടന. യു എ ഇയിലെ ഗ്ലോബല്‍ കേര ള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനാണ് പ്രളയബാധിതര്‍ക്കായി പുതുവസ്ത്രങ്ങള്‍ ശേഖരിക്കുന്നത്. വിവിധ എമിറേറുകളിലെ ചെറുകിട വസ്ത്രവ്യാപാരികളില്‍ നിന്ന് പ്രവര്‍ത്തകര്‍ നേരിട്ടാണ് വസ്ത്രങ്ങള്‍ ശേഖരിക്കുകായിരുന്നു.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഓണസമ്മാനമായി വസ്ത്രങ്ങള്‍ എത്തിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ലഭിച്ച വസ്ത്രങ്ങള്‍ അജ്മാനിലെയും ഉമ്മുല്‍ഖുവൈനിലെയും കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്തദിവസം ഇവ കാര്‍ഗോ വഴി നാട്ടിലെത്തിക്കുമെന്ന് ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷൻ പ്രതിനിധി അബ്ദുല്‍മജീദ് പാടൂര്‍ അറിയിച്ചു. പ്രളയബാധിതര്‍ക്ക് ഓണത്തിനോ അടുത്തദിവസങ്ങളിലോ നാട്ടിലെ പ്രവര്‍ത്തകര്‍ ഓണക്കോടി എന്ന നിലക്ക് കൈമാറാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
