നോര്‍ക്ക രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കാന്‍ ആലോചന
text_fieldsദുബൈ.: നോര്‍ക്ക അംഗത്വവും ക്ഷേമ നിധി അപേക്ഷയും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതായി പ്രവാസികാര്യ നിയമസഭാസമിതി അംഗം ടി.സി ടൈസൺ മാസ്റ്റര്‍ എം.എല്‍.എ. ‘ഗള്‍ഫ് മാധ്യമ’വുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിലാണ് പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്‍െറ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണ പ്രവാസികാര്യ സഭാ സമിതി ചേരുകയും അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ക്കയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. നിലവിലെ രജ്സ്¤്രടഷന്‍ നടപടികളില്‍ സങ്കീര്‍ണതകളുണ്ട്. അവ പരിഹരിക്കുന്നതിന്‍െറ ഭാഗമായി രജിസ്¤്രടഷന്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രവാസി പെന്‍ഷന്‍ തുക 1000ത്തില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിക്കുക, പ്രവാസികള്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ പരിഹാരം സുഗമമാക്കുവാന്‍ പ്രവാസി സംഘടനകളുടെ നോമിനിയെ ഒൗദ്യോഗികമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങില്‍ അനുഭാവപൂര്‍ണമായ തീര്‍പ്പിലത്തൊന്‍ ധാരണയായിട്ടുണ്ട്.
പ്രവാസി ക്ഷേമ ബോര്‍ഡിന്‍െറ പുനസംഘടന അടുത്ത മാസം പൂര്‍ത്തിയാകുന്നതോടെ ഈ കാര്യങ്ങളില്‍ തീരുമാനമായേക്കും. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രവാസികാര്യ നിയമസമിതിയുടെ സിറ്റിങ്ങ്് നവംബര്‍ 22 ന് കോഴിക്കോട് കലക്്ട്രേറ്റ്് ഓഫീസില്‍ തുടക്കമാകും. തുടര്‍ന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യോഗം ചേര്‍ന്ന് പ്രവാസികളുടെ പരാതികള്‍ കേള്‍ക്കുകയും സത്വരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഈ യോഗങ്ങളില്‍ പ്രവാസ സംഘടനകളുടെ സജീവ സാന്നിധ്യമുണ്ടാകണമെന്നും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ലക്ഷ്യം നേടാനും നവീനമായ ആശയങ്ങള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.