Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള​ത്തേ​ക്കാ​ൾ...

കേ​ര​ള​ത്തേ​ക്കാ​ൾ മ​നോ​ഹ​രം പ്ര​വാ​സി ഓ​ണം -ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി

text_fields
bookmark_border
കേ​ര​ള​ത്തേ​ക്കാ​ൾ മ​നോ​ഹ​രം പ്ര​വാ​സി ഓ​ണം -ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി
cancel
camera_alt

മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ആ​ശ്ര​യം യു.​എ.​ഇ ക​മ്മി​റ്റി അ​ല്‍ ഐ​ന്‍ വ​ഫാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ല്‍ ഐ​ന്‍: കേ​ര​ള​ത്തേ​ക്കാ​ളും മ​നോ​ഹ​ര​മാ​യി ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​ത് ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള വി​ദേ​ശ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. കോ​ത​മം​ഗ​ലം-​മൂ​വാ​റ്റു​പു​ഴ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ശ്ര​യം യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച 'ആ​ര്‍പ്പോ ഇ​ര്‍ര്‍റോ' ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഉ​മ​ര്‍ അ​ലി, ജി​ജി ആ​ന്‍റ​ണി, നെ​ജി ജെ​യിം​സ്, സു​നി​ല്‍ പോ​ള്‍, ബേ​ബി മ​ട​ത്തി​ക്കു​ടി​യി​ല്‍, ചാ​രി​റ്റി ക​ണ്‍വീ​ന​ര്‍ സ​മീ​ര്‍ പൂ​ക്കു​ഴി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു​ര മ​ത്താ​യി, ട​ഗ് ഓ​ഫ് വാ​ര്‍ യു.​എ.​ഇ​യു​ടെ ടെ​ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ.​കെ. അ​നി​ല്‍ കു​മാ​ര്‍, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അ​ജാ​സ് അ​പ്പാ​ട​ത്ത് എ​ന്നി​വ​രെ എം.​പി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഗോ​ള്‍ഡ​ന്‍ വി​സ ല​ഭി​ച്ച ഗാ​യ​ത്രി അ​ഭി​ലാ​ഷ്, മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഹ​യ ഷം​സു​ദ്ദീ​ന്‍, സൗ​ര​ഭ് നാ​യ​ര്‍ എ​ന്നി​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി ആ​ദ​രി​ച്ചു. പ്രാ​യോ​ജ​ക​ര്‍ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ സി​നി മോ​ള്‍ അ​ലി​കു​ഞ്ഞ്, ജി​ജി ആ​ന്‍റ​ണി, മു​ഹ​മ്മ​ദ് മു​സ്ത​ഫ, സ​മീ​ര്‍ പൂ​ക്കു​ഴി, നെ​ജി ജെ​യിം​സ്, ഹാ​രി​ഷ് തോ​ട്ട​ത്തി​ക്കു​ളം, ഷം​സു​ദ്ദീ​ന്‍ നെ​ടു​മ​ണ്ണി​ല്‍, റെ​ജി മ​ണി​ച്ച​ന്‍, ഷം​ന റാ​ഫി, മ​ജി​നാ​സ് അ​ലി​യാ​ര്‍, അ​സീ​സ് മു​ളാ​ട്ട് എ​ന്നി​വ​ര്‍ക്കും പ്ര​ത്യേ​ക പു​ര​സ്കാ​രം ബോ​ബി​ന്‍ സ്ക​റി​യ​ക്കും സ​മ്മാ​നി​ച്ചു. വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സി​നി​മോ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ലി​നി സ​ജി, ജി​മ്മി കു​ര്യ​ന്‍, അ​ഭി​ലാ​ഷ് ജാ​ര്‍ജ്, ജി​ന്‍റോ, സ​തീ​ഷ്, ജാ​ന്‍സ്മോ​ന്‍, ജോ​ണ്‍സ​ണ്‍ ജോ​ര്‍ജ്, ഡോ. ​ബ​ഷീ​ര്‍ അ​ബൂ​ദ​ബി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ബോ​ബി​ന്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പു ത​ങ്ക​പ്പ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. വ​ടം വ​ലി മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ലാ​ൻ​ഡ് മാ​ര്‍ക്ക് ഗ്രൂ​പ്പി​നു​ള​ള ട്രോ​ഫി​യും മു​ട്ട​നാ​ടും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ബി​ന്‍ അ​ലി ഗ്രൂ​പ്പി​നു​ള്ള ട്രോ​ഫി​യും സ​മാ​പ​ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്‍റ് നേ​ടി​യ എ​മി​റേ​റ്റി​നു​ള്ള ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് ആ​ശ്ര​യം ദു​ബൈ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ഷാ​ര്‍ജ​ക്കും അ​ബൂ​ദ​ബി​ക്കു​മാ​ണ് ല​ഭി​ച്ച​ത്. രാ​വി​ലെ മു​ത​ല്‍ വൈ​കീ​ട്ടു​വ​രെ ന​ട​ന്ന വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് സ്പോ​ര്‍ട്സ് ക​ണ്‍വീ​ന​ര്‍ അ​നി​ല്‍ കു​മാ​ര്‍, ബി​ബി​ന്‍, ട്വി​ങ്കി​ല്‍, സ​ജി​മോ​ന്‍, വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean KuriakosePravasi Onam
News Summary - Pravasi Onam is more beautiful than Kerala - Dean Kuriakos MP
Next Story