പ്രവാസി നീതിമേള ഇന്ന്
text_fieldsദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്.എസ്) യു.എ.ഇ യിലെ പ്രമുഖ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പ്രവാസി നീതി മേള ഞായറാഴ്ച വൈകിട്ട് മൂന്നു മുതൽ ഖിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലുള്ള ഷഹീൽ -2 ബിൽഡിങ്ങിലുള്ള എം.എസ്.എസ് ഹാളിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ നീതിമേള ഉദ്ഘാടനം ചെയ്യും. ദുബൈ സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ സാബി, യു.എ.ഇയിലെ മുതിർന്ന അറബ് അഭിഭാഷകൻ ഡോ. ഹാനി ഹമൂദ ഹജ്ജാജ് തുടങ്ങിയവർ അതിഥികളാവും. കേരള ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനും പിൽസ് ചെയർമാനുമായ അഡ്വ. ഷാനവാസ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അൻവർ നഹ, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, എം.എസ്.എസ് ചെയർമാൻ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിക്കും.
പ്രവാസികൾക്ക്, തങ്ങൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാൻ ഈ നീതിമേള ഉപകരിക്കും. പാസ്പോർട്ട്, ആധാർകാർഡ്, വിസ തുടങ്ങി തങ്ങളുൾപ്പെട്ട സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി ലഭ്യമാകും. നാട്ടിലെ തങ്ങളെ ബാധിക്കുന്ന സർക്കാർ ഓഫീസ് സംബന്ധിയായ വിഷയങ്ങളിലും, പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കളോ, സുഹൃത്തുക്കളോ മുഖേനയോ നീതിമേളയിൽ പങ്കെടുത്ത് പരിഹാര നിർദേശങ്ങൾ ആരായാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

