പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ ഉദ്ഘാടനം
text_fieldsപ്രവാസി ലീഗൽ സെല്ലിന്റെ ദുബൈ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ
ദുബൈ: പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ദുബൈ ചാപ്റ്റർ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നിർവഹിച്ചു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകത്തെമ്പാടും പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബൈയിലും ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സെൽ ദുബൈ ഘടകം പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
യു.എ.ഇ കോഓഡിനേറ്റർ ശ്രീധരൻ പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. അനൂപ് ബാലകൃഷ്ണൻ, ജോ. സെക്രട്ടറി അഡ്വ. റാണി ഷിജി, വനിത വിഭാഗം അന്താരാഷ്ട്ര കോഓഡിനേറ്റർ ഹാജറാബി വലിയകത്ത്, ട്രഷറർ ദീപ കിരൺ ജോസഫ്, അജിത അനീഷ് (ദുബൈ മലയാളി അസോസിയേഷൻ പ്രസിഡന്റ്), സാമൂഹിക പ്രവർത്തകരായ ഹസീന റഫീഖ്, അഡ്വ. ഷീല, നിഹാസ് ഹാഷിം, നിഷാജ് ഷാഹുൽ (ഓൾ കേരള പ്രവാസി അസോസിയേഷൻ), അലി മുഹമ്മദ് (ഹം പാസ്), ഷാജഹാൻ, നൗജസ്, സിദ്ദീഖ്, കിരൺ രവീന്ദ്രൻ, ജേണലിസ്റ്റ് ഷീബ സുൽത്താൻ, സാലിഹ് ബ്രോഡ്വേ, പി.എൽ.സി ദുബൈ സെക്രട്ടറി അഡ്വ. അനിത രാജീവ് എന്നിവർ സംസാരിച്ചു.

