ഇന്ത്യയുടെ നിലനിൽപിന് ഒന്നിക്കണം -പ്രവാസി ഇന്ത്യ റിപ്പബ്ലിക് സംഗമം
text_fieldsപ്രവാസി ഇന്ത്യ മുസഫ ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് സംഗമത്തില്‍ ഷാജഹാന് മാടമ്പാട്ട് സംസാരിക്കുന്നു
അബൂദബി: ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപിനായി ഐക്യത്തോടെ എല്ലാ വിഭാഗം ജനങ്ങളും ചേര്ന്നുനില്ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രവാസി ഇന്ത്യ റിപ്പബ്ലിക് സംഗമം. ‘നമ്മുടെ ഭരണഘടന, ആത്മാവ്, അതിജീവനം’ എന്ന വിഷയത്തിലാണ് പ്രവാസി ഇന്ത്യ മുസഫ ഘടകം സംഗമം സംഘടിപ്പിച്ചത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാജഹാന് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി നാം ഒന്നിക്കണമെന്നും ഫാഷിസ്റ്റ് ഇന്ത്യയില്‍ ശക്തമായ ചില മാറ്റങ്ങളും ശുഭസൂചനകളും കണ്ടുവരുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി ഇന്ത്യ മുസഫ മേഖല പ്രസിഡന്റ് ശഫീഖ് വെട്ടം അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ് മുഖ്യാതിഥിയായിരുന്നു.
പ്രവാസി ഇന്ത്യ ഫിലിം ക്ലബിന് കീഴില്‍ സംഘടിപ്പിച്ച ‘ഫ്രെയിംസ് ഓഫ് റെസിസ്റ്റന്‍സ്’ എന്ന സിനിമ വിശകലന പരിപാടിക്ക് മെഹര്ബാന് മുഹമ്മദ് നേതൃത്വം നല്കി. സംഗമത്തിന് ജാബിര്‍ മുസ്തഫ, ഷംസു പാലപ്പെട്ടി, ഡോ. ബില്‍കിസ്, ഹസനുല്‍ ബന്ന, ജഹാദ് ക്ലാപന എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

